സ്വോര്ട്‌സ് യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂളിന്റെ  പ്രവേശനോത്സവം നിര്‍വഹിച്ചു

 

സ്വോര്ട്‌സ് സെ.ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂളിന്റെ 201516 അധ്യായന വര്‍ഷ പ്രവേശനോത്സവം 2015 സെപ്റ്റംബര്‍ മാസം 12 ന് വി.കുര്‍ബനാനന്തരം റവ. ഫാ .എബ്രഹാം പരുത്തികുന്നേല്‍ നിര്‍വഹിച്ചു . തുടര്‍ന്ന് നല്കിയ സന്ദേശത്തില്‍ ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറചുള്ള ജീവിതചര്യക്ക് മതബോധനം അത്യന്താപെഷ്യതമാണെന്ന് ബ.അച്ഛന്‍ ഓര്മിപ്പിച്ചു . ഈ തിരക്കു പിടിച്ച ജീവിതത്തിനിടയിലും ക്രിസ്തീയ പാരബര്യം ഉയര്‍ത്തിപിടിക്കാനുള്ള അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രയത്‌നത്തെ അച്ഛന്‍ പ്രശംസിക്കുകയും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏല്ലാ പ്രാര്‍ഥന മംഗളങ്ങളും നേരുകയും ചെയ്തു . പുതിയ കുട്ടികള്‍ക്ക് ഹെഡ് മാസ്റ്റര്‍ ജുബി ജോണ്‍ സ്വഗതം ആശംസിച്ചു . എല്ലാ ശനിയാഷ്ചകളിലും ഉച്ചക്ക് 2:00 മണി മുതല്‍ സ്വോര്ട്‌സ് ചര്‍ച്ച് റോഡില്‍ ഉള്ള സെ. കൊളംബസ് പള്ളിയില്‍ വച്ചാണ് സണ്‍ഡേ സ്‌കൂള്‍ നടത്തപെടുന്നത് . ഇനിയും തങ്ങളുടെ കുട്ടികളെ സണ്‍ഡേ സ്‌കൂളില്‍ ചേര്ക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഉടന്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്ടരുമായി ബന്ധപെടണമെന്നു വികാരി ഫ.തോമസ് പുതിയമാടത്തില്‍ അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: