ബക്രീദിന് അവധിയില്ല; പകരം ആര്‍എസ്എസ് നേതാവിന്റെ ജന്മദിനാഘോഷം-വിവാദ ഉത്തരവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

ബക്രീദ് ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കേണ്ടതില്ലെന്ന വിവാദ ഉത്തരവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. ബക്രീദ് ആഘോഷിക്കുന്ന ഈ മാസം 25ന് സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ വിചിത്രമായ ഉത്തരവ്.

ആര്‍എസ്എസ് നേതാവായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്ന് കോളജുകള്‍ക്ക് അവധി നല്‍കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് വിവിധ മുസ്ലീം സംഘടനകളുടെ തീരുമാനം. ഉത്തരവ് വിവാദമായതോടെ മുസ്‌ലിം അധ്യാപകര്‍ക്ക് അന്ന് ഒഴിവ് നല്‍കാമെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി.

വസുന്ധരരാജെ സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ ഉദാഹരണമാണ് ബക്രീദ് ദിനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാത്തതെന്ന് ദ ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ എഞ്ചിനീയര്‍ പ്രൊഫസര്‍ സലീം പറഞ്ഞു. കാവിവത്കരണ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത് കാവി വത്കരണമല്ലെന്നായിരുന്നു രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി കലിച്ചരണ്‍ സറാഫിയുടെ പ്രതികരണം.

Share this news

Leave a Reply

%d bloggers like this: