മൂന്നാറില്‍ സ്ത്രീകളുടെ പുതിയ ട്രേഡ് യൂണിയന്‍ വരുന്നു

ഇടുക്കി: മൂന്നാറില്‍ സമരം ചെയ്ത സ്ത്രീ തൊഴിലാളികള്‍ രൂപീകരിക്കുന്ന പുതിയ ട്രേഡ് യൂണിയന്‍ സംഘടനയുടെ പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകും. പകുതിയിലേറെ ഡിവിഷനുകളില്‍ യൂണിറ്റുകള്‍ രൂപീകരിച്ചതായി തോട്ടം തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയ ഗോമതി അറിയിച്ചു.

ചരിത്രപരമായ സ്ത്രീ മുന്നേറ്റത്തിന് വഴിവച്ച കൂട്ടായ്മ വനിതകളുടെ ട്രേഡ് യുണിയന്‍ സംഘടനയായി മാറുകയാണ്. ടാറ്റ കണ്ണന്‍ ദേവന്‍ കമ്പനി എസ്‌റ്റേറ്റുകളിലെ പകുതിയിലേറെ ഡിവിഷനുകളില്‍ സ്ത്രീകള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് സംഘടയുടെ നേതൃനിരയിലേക്ക് വരേണ്ടവരെ തെരെഞ്ഞെടുത്ത് കഴിഞ്ഞു.

വെള്ളിയാഴ്ചയോടെ എല്ലാ ഡിവിഷനുകളിലും യൂണിറ്റ് രൂപീകരണം പൂര്‍ത്തിയാക്കും. ഞായറാഴ്ച മൂന്നാറില്‍ വിപുലമായ യോഗം ചേര്‍ന്ന് യൂണിയന്റെ പേരും മൂന്നോട്ടുള്ള പ്രവര്‍ത്തനത്തിനുള്ള രൂപരേഖയും പ്രഖ്യപിക്കാനാണ് ശ്രമം. മൂന്ന് ട്രേഡ് യൂണിയന്‍ സംഘടനകളുടേയും നേതൃനിരയിലേക്ക് സ്ത്രീ തൊഴിലാളികളെ എത്തിക്കാനായിരുന്നു ആദ്യ ശ്രമമെങ്കിലും ഭൂരിപക്ഷം പേരുടേയും താത്പര്യം പരിഗണിച്ചാണ് പുതിയ സംഘടനയെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും ഗോമതി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: