സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങള്‍ കടുത്ത വഞ്ചന കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള ധാരണ ലംഘിച്ച സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പല കോളേജുകളും സര്‍ക്കാര്‍ ധാരണകള്‍ തെറ്റിച്ച് സീറ്റുകളില്‍ പ്രവേശനം നടത്തുന്നു. ഇത് കടുത്ത വഞ്ചനയാണ്.തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി വ്യവസ്ഥകളോടെ മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിപണിയില്‍ ഇപെടല്‍ നടത്തുവാന്‍ കണ്‍സ്യൂമര്‍ഫെഡിന് 100 കോടി രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയോഗ തീരുമാനങ്ങള്‍ തിരുവനന്തപുരത്ത് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Share this news

Leave a Reply

%d bloggers like this: