തുര്‍ക്കിഷ് സ്ട്രീറ്റ് ഫൈറ്റ് വീഡിയോയിലെ ഐറിഷ് കുവൈത്ത് യുവാവിന്‍റെ വെളിപ്പെടുത്തല്‍, തുര്‍ക്കിയിലെത്തിയത് അമ്മയെ രക്ഷിക്കാന്‍

ഡബ്ലിന്‍:  തുര്‍ക്കിഷ് സ്ട്രീറ്റ് ഫൈറ്റ് വീഡിയോയിലെ കേന്ദ്ര കഥാപാത്രമായ മാറിയ ഐറിഷ് -കുവൈത്തി യുവാവ് തുര്‍ക്കിയില്‍ എത്തിയതിന്‍റെ കാരണം വ്യക്തമാക്കി. തന്‍റെ നടക്കാന്‍ സാധിക്കാതെ അമ്മയെ സിറിയയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് തുര്‍ക്കിയിലേക്ക് പോയതെന്നാണ് മുഹമ്മദ് ഫാഡല്‍ ഡോബസ് പറയുന്നത്. ഇസ്താംബുളിലെ വഴിയരികില്‍ കണ്ട ഒരു കടയിലെ ഫ്രിഡ്ജില്‍ വെള്ളമെടുക്കുന്നതിനായി ചെല്ലുകയായിരുന്നു.  ഫ്രിഡ്ജ് തുറന്നതോടെ എല്ലാ കുപ്പിയും കൂടി നിലത്ത് വീണു.

സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതിനാണ് കടയുടമയുടെ അടുത്തേക്ക് ചെന്നത് എന്നാല്‍ സംഭവിച്ചത് അടിയായി മാറിയെന്നും യുവാവ് വ്യക്തമാക്കുന്നു. കടയിലേക്ക് തിരിച്ച് ചെന്ന് ക്ഷമപറഞ്ഞു. തുടര്‍ന്ന് നഷ്ടം വന്നിട്ടുണ്ടെങ്കില്‍ വഹിക്കാമെന്നും വ്യക്തമാക്കി. എന്നാല്‍ ഇതിനിടെ വടികൊണ്ട് തല്ല് കിട്ടുകയാണുണ്ടായത്. ബാക്കിയെല്ലാം നിങ്ങള്‍ക്കറിയാമല്ലോ എന്നും യുവാവ് ആര്‍ടിഇ റേഡിയോയില്‍ പ്രതികരിച്ചു.

വീഡിയോയില്‍ യുവാവിനെ വളഞ്ഞിട്ട് ഒരുപാട് പേര്‍ തല്ലുന്നത് കാണാം. എന്നാല്‍ ഒറ്റയ്ക്ക് ശക്തമായി തന്നെ തിരിച്ചടിക്കുന്നുണ്ട് യുവാവും. തന്നെ ചുറ്റിപറ്റി എല്ലാവരും നിന്നിരുന്നു ഇതിനിടയില്‍ ആരാണ് ശത്രുവെന്നോ മിത്രമെന്നോ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ലെന്നും മുഹമ്മദ് പറയുന്നു.  തല്ലാനെത്തിയവരോട് കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ ശ്രമിച്ചിരുന്നു അവര്‍ക്കത് മനസിലാകാതിരിക്കുകയോ അല്ലെങ്കില്‍ ചെവികൊള്ളാതിരിക്കുകയോ ആണ് ചെയ്തത്. ഐറിഷ് പാസ്പോര്‍ട്ട് ഉള്ള ഫാഡല്‍ ഡോബസിന് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇത് മൂലം അമ്മയെ സിറിയയില്‍ നിന്ന് കൊണ്ട് വരുന്നതിന് താമസവും നേരിട്ടിരിക്കുകയാണ്.

എട്ടാം തീയതി തിരിച്ച് പോകാമെന്നാണ് താന്‍ കരുതിയിരുന്നത് എന്നാല്‍ അമ്മ ഡമാസ്കസില്‍ ഉണ്ട്. അവരെ അതിര്‍ത്തി കടത്തി തുര്‍ക്കിയിലേക്ക് സുരക്ഷിതമായി എത്തിക്കാനാകുമോ എന്നാണ് ശ്രമിച്ച് കൊണ്ടിരുന്നത്. 90 വയസിന് മുകളില്‍ പ്രായമുണ്ട് യുവിവിന്‍റെ അമ്മക്ക്, വീല്‍ ചെയറില്‍ മാത്രമേ സഞ്ചരിക്കാനാവൂ. ആരുടെയെങ്കിലും സഹായമില്ലാതെ ഇവരെ അതിര്‍ത്തി കടത്താനും കഴിയില്ല. രണ്ട് കിലോമീറ്ററോളം യാത്ര ചെയ്ത് വേണം തുര്‍ക്കിയിലെത്താന്‍. കല്ലും വലിയ പാറയും നിറഞ്ഞ പാതയിലൂടെ പ്രായമായൊരാള്‍ക്ക് നടക്കാനോ വീല്‍ ചെയര്‍ ഉരുട്ടാനോ സാധ്യമാകുന്നതുമല്ലെന്നും യുവാവ് പറയുന്നു.

 

https://www.youtube.com/watch?v=pn48cuKuTS4

Share this news

Leave a Reply

%d bloggers like this: