എര്‍കോമും പേരും ലോഗോയും മാറ്റി…പുതിയ പ്ലാനും പ്രഖ്യാപിച്ചു

ഡബ്ലിന്‍: എര്‍കോം പേരും ലോഗോയും മാറ്റി പുതുമയോടെ എത്തുന്നു. പതിനഞ്ച് വര്‍ഷം മുമ്പ് അയര്‍ലന്‍ഡിലെ ഏറ്റവും വലിയ ടെലികോം കമ്പനി സ്വന്തം പേര് മാറ്റിയിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ പേര് വെട്ടി ചെറുതാക്കുകയാണ് അന്ന് ചെയ്തിരുന്നത്. ഇ്പപോഴിത് വീണ്ടും “എര്‍”‌ എന്ന് മാത്രമാക്കി റീ ബ്രാന്‍റ് ചെയ്യുകയാണ് സ്ഥാപനം. എര്‍കോമിന്‍റെ പഴയ പേര് ടെലികോം ഏറിയാന്‍ എന്നായിരുന്നു.

ഒപ്പ് പോലെ തോന്നുന്ന ലോഗായാണ് പുതിയ ആകര്‍ഷണം. കമ്പനിയുടെ ആത്മവിശ്വാസവും ചലനാത്മകതയുമാണ് മാറ്റത്തിലൂടെ കാണുന്നതെന്ന് ഇന്ന് പുറത്ത് വിട്ട പ്രസ്താവന അവകാശപ്പെടുന്നു. മുഖ്യമായ നാഴികകല്ലാണ് ഇന്നത്തെ പുതിയ ബ്രാന്‍റ് കൊണ്ട് ഉണ്ടായിരിക്കന്നത്. പുതിയ രൂപവും ഭാവവും നവന്മേഷം പകരുന്നതാണെന്നും കമ്പനി പറയുന്നു. പതിനാറ് മില്യണ്‍ യൂറോ ആണ് റീബ്രാന്‍റ് ചെയ്യുന്നതിന് കമ്പനി ചെലവഴിച്ചിരിക്കുന്നത്. യൂണിഫോമുകളില്‍ അടക്കമുള്ള ലോഗോകള്‍ മാറ്റിയിട്ടുണ്ട്. വാഹനങ്ങള്‍, സ്റ്റോറുകള്‍ തുടങ്ങിയ കമ്പനിയുടെ ലോഗോയുള്ളിടത്തെല്ലാം പുതിയ ലോഗോയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ഏറ്റവും ശ്രമകരമായ ജോലിയാണിതെന്നും വ്യക്തമാക്കുന്നു. കമ്പനിയുടെ മീറ്റിയോര്‍‌ മൊബൈല്‍ ഫോണ്‍ ബിസ്നസ് മാത്രം പഴ ബ്രാന്‍റില്‍ തുടരും.

ഈ വര്‍ഷം ആദ്യം റെപ്യൂട്ടേഷന്‍ ഏജന്‍സി സര്‍വെയില്‍ ഏറ്റവും താത്പര്യം കുറഞ്ഞ അഞ്ച് ബ്രാന്‍റുകളില്‍ ഒന്നാണ് കമ്പനിയുടേതെന്ന് വ്യക്തമായിരുന്നു. കൂടാതെ ഏറ്റവും താഴ്ന്ന റേറ്റിങ് മാത്രമുള്ള ഇന്‍റ്‍നെറ്റ് -ഫോണ്‍ കമ്പനിയാണ് എര്‍കോമെന്നും ചൂണ്ടികാണിച്ചിരുന്നു. പുതിയ രൂപം ആധുനികവും ഉന്മേഷവും നല്‍കുന്നതാണെന്ന് എര്‍ സിഇഒ റിച്ചാര്‍ഡ് മോട്ട് അഭിപ്രായപ്പെട്ടു. വിപണിയും സാങ്കേതി വിദ്യയും മാറി. എര്‍കോം കമ്പനിയെന്ന നിലയിലും മാറ്റമുണ്ടായിട്ടുണ്ട്. തങ്ങള്‍ പ്രസക്തമാകുന്ന വിധത്തില്‍ മാറുന്നത് തുടരണമെന്നും സിഇഒ പറഞ്ഞു. കമ്പനി ഫൈബര്‍ ടു-ദ-ഹോം ബ്രോഡ്ബാന്‍റ് നെറ്റ് വര്‍ക്ക് സെക്കന്‍റില്‍ ഒരു ജിഗാബൈറ്റ് വേഗതയില്‍ നല്‍കുന്നതിനുള്ള വിലയും പ്രഖ്യാപിച്ചു.

എല്ലാവിധി ബ്രോഡ്ബാന്‍റ് പ്ലാനിനും ആദ്യ നാല് മാസം മുപ്പത് യൂറോ ഈടാക്കും. തുടര്‍ന്ന് വരുന്ന മാസങ്ങളില്‍ 150Mbവേഗതയ്ക്ക് മാസം 67യൂറോയും 300Mb ക്ക് €75, 1,000Mbക്ക് €87 യും പുതിയ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും. പൂര്‍ണ വേഗത്തിലുള്ള സര്‍വീസ് 23,000 വീടുകളില്‍ മാത്രമായിരിക്കും ലഭിക്കുക. 15മേഖലയിലാണിത് നല്‍കുന്നത്. കോര്‍ക്ക് , ഡബ്ലിന്‍, കില്‍ക്കെന്നി തുടങ്ങിയവ ഇതിലുണ്ട്. ഫിക്സ്ഡ് ലൈന്‍ ഫോണ്‍ ഉപഭോക്താക്കള്‍ കുറഞ്ഞതോടെ കമ്പനിയുടെ വരുമാനം കുത്തനെ താഴ്ന്നിരുന്നു. ഇതേ തുടര്‍ന്ന് ജീവനക്കാരുടെ എണ്ണത്തിലും കുറവ് വരുത്തേണ്ടി വന്നു.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ വരുമാനം കൂടുന്നുണ്ടെന്നതാണ്. കഴിഞ്ഞ മാസം യുപിസി പേര് മാറ്റി വെര്‍ജിന്‍ മീഡിയ എന്നാക്കിയതിന് പിന്നാലെയാണ് എര്‍കോമും റീബ്രാന്‍റിങിന് മുതിര്‍ന്നിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: