റോബര്‍ട്ട് വദ്രയെ സുരക്ഷാ പരിഗണനയില്‍ നിന്നും ഒഴിവാക്കി

ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്രയെ രാജ്യത്തെ വിമാനത്താവളത്തിലെ വിവിഐപി സുരക്ഷാ പരിഗണനയില്‍  നിന്നും കേന്ദ്രം ഒഴിവാക്കി. വിവിഐപി ലിസ്റ്റില്‍നിന്ന് ഒഴിവാക്കുന്നതോടെ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും അദ്ദേഹത്തിന് പരിശോധന നേരിടേണ്ടിവരും. വിമാനത്താവളങ്ങളില്‍ തനിക്ക് വിവിഐപി പരിഗണന വേണ്ടെന്ന് റോബര്‍ട്ട് വദ്ര തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു.

നടപടിയില്‍ സന്തോഷമുണ്ടെന്ന് റോബര്‍ട്ട് വദ്ര പ്രതികരിച്ചു. തന്റെ പേര് പട്ടികയില്‍ നിന്നും ഒഴിവാക്കിയതിന് അഭിനന്ദനം അറിയിക്കുന്നു. ഇതോടെ ഈ പ്രശ്‌നം അവസാനിക്കുകയാണെന്നും റോബര്‍ട്ട് പറഞ്ഞു. രണ്ടു ദിവസം മുന്‍പ് ഫെയ്‌സ്ബുക്കിലൂടെയും വദ്ര തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. താന്‍ ഒരു വിവിഐപിയോ വിഐപിയോ അല്ല. തന്റെ പേര് എത്രയും പെട്ടെന്ന് വിമാനത്താവളങ്ങിലെ വിവിഐപി ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലിസ്റ്റില്‍ തന്റെ പേരുള്ളത് പല മാധ്യമങ്ങളും വിവാദത്തിനുവേണ്ടി ഉപയോഗിച്ചിരുന്നു.

വിമാനത്താവളങ്ങളിലെ വിഐപികളുടെ ലിസ്റ്റ് പുനര്‍ക്രമീകരിച്ചെന്നും റോബര്‍ട്ട് വദ്രയെ ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണെന്നും വ്യോമയാന മന്ത്രാലയ വക്താവാണ് വ്യക്തമാക്കിയത്.

Share this news

Leave a Reply

%d bloggers like this: