പി.സി ജോര്‍ജിനെ അയോഗ്യനാക്കുന്നത്…പരാതി നിലനല്‍ക്കുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരളാകോണ്‍ഗ്രസിന്റെ പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍. അയോഗ്യനാക്കണമെന്ന പരാതി പരിഗണിച്ചശേഷം ഇരുഭാഗത്തിന്റെയും വാദം സ്പീക്കര്‍കേട്ടിരുന്നു. പരാതിക്കാരനായ ചിഫ് വിപ് തോമസ് ഉണ്യാടനും പി.സി ജോര്‍ജും അഭിഭാഷകരെ വെച്ചാണ് സ്പീക്കര്‍ക്ക് മുന്നില്‍ വാദങ്ങള്‍ അവതരിപ്പിച്ചത്.

ഹര്‍ജി നിലനില്‍ക്കില്ലെന്നും ഹാജരാക്കിയ തെളിവുകള്‍ നിയമം അനുശാസിക്കുന്ന പ്രകാരം പരിശോധിച്ചില്ലെന്നുമാണ് പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് മുമ്പാകെ അവകാശപ്പെട്ടത്. ഈമാസം 26ന് തെളിവെടുപ്പ് നടത്തും. അടുത്ത സിറ്റിങ്ങിന് ഇരുവിഭാഗവും ഹാജരാകണം. ജോര്‍ജിന്റെ സാന്നിധ്യത്തിലാണ് സ്പീക്കര്‍ പരാതി നിലനില്‍ക്കുമെന്നകാര്യം വ്യക്തമാക്കിയത്. 16 പേജുകളിലായാണ് സ്പീക്കര്‍ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. അധിതെളിവുകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ സപ്തംബര്‍ 23ന് പി.സി ജോര്‍ജിന് വാദം ഉന്നയിക്കാമെന്നും സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു.

തീരുമാനത്തിനെതിരെ വെള്ളിയാഴ്ച തന്നെ കോടതിയെ സമീപിക്കും. സ്പീക്കറെ കുറ്റപ്പെടുത്താനില്ലെന്നാണ് പി.സി ജോര്‍ജ് ഇതിനോട് പ്രതികരിച്ചത്. തോമസ് ഉണ്യാടനും നിയമസഭാ സെക്രട്ടറിയും ചേര്‍ന്ന് വ്യാജരേഖ ചമച്ചുവെന്ന് പി.സി ജോര്‍ജ് ആരോചിച്ചു. ഹര്‍ജിയില്‍ പല തെളിവുകളും വെരിഫിക്കേഷന്‍ നടത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ഇവ വെരിഫൈ ചെയ്തതായികാണുന്നു. വ്യാജരേഖ ചമച്ചതിനെതിരെ താന്‍ നല്‍കിയ ഹര്‍ജി സ്പീക്കര്‍ സ്വീകരിച്ചതായും ജോര്‍ജ് അവകാശപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: