ടെക്‌സാസിലെ വാക്കോ വിമാനത്താവളത്തില്‍ നിന്നും ജെറ്റ് വിമാനം മോഷ്ടിക്കാന്‍ ശ്രമം

ടെക്‌സാസ്: ടെക്‌സാസിലെ വാക്കോ വിമാനത്താവളത്തില്‍ നിന്നും ജെറ്റ് വിമാനം മോഷ്ടിക്കാന്‍ ശ്രമം. സുരക്ഷാ ഗേറ്റ് തകര്‍ത്ത് വിമാനത്താവളത്തില്‍ കടന്നയാള്‍ ഒരു ബിസിനസ്സ് ഗ്രൂപ്പിന്റെ ലിയര്‍ജെറ്റ് വിമാനം മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതേസമയം ഇയാള്‍ ഒരു മാനസികരോഗിയാണെന്നും പോലീസ് അറിയിച്ചു.

ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷ്ടാവ് ടയര്‍ ലോക്കുകള്‍ നീക്കി വിമാനത്തിനുള്ളില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. വിമാനത്തവളത്തിലെ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാക്കോ പോലീസ് ഒഫീസര്‍ എത്തി ഇയാളെ തടയുകയായിരുന്നു. എന്നാല്‍ പ്രതി വടിയുമായി ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ജീവനക്കാരും പോലീസും ചേര്‍ന്ന് പ്രതിയെ കീഴടക്കുകയായിരുന്നു.

സ്റ്റണ്‍ ഗണ്‍ കൊണ്ട് പലതവണ ഇയാളെ ഷോക്കടിപ്പിച്ച് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് പോലീസ് പറഞ്ഞു. മോഷണശ്രമം നടത്തിയയാളെ തിരിച്ചറിഞ്ഞെങ്കിലും പേര് വിവരം പുറത്തുവിട്ടിട്ടില്ല.

Share this news

Leave a Reply

%d bloggers like this: