മാര്‍പാപ്പ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി

ഹവാന: ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയതിന് ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബന്‍ വിപ്ലവ നായകനെ കണ്ട് സംസാരിച്ചത്. ക്യൂബന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ 24ന് അമേരിക്കയിലേക്ക് തിരിക്ക ഹവാനയിലെ ചരിത്രമുറങ്ങുന്ന വിപ്ലവ ചത്വരത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയതിന് ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ 89 പിന്നിട്ട ക്യൂബന്‍ വിപ്ലവനായകനുമായി കൂടിക്കാഴ്ച നടത്തിയത്.

ലാറ്റിനമേരിക്കയുടെ ആദ്യ പോപ്പും ലാറ്റിനമേരിക്കയുടെ വിപ്ലവ നായകനും തമ്മില്‍ നടന്ന കൂടിക്കാഴ്ച 40 മിനുട്ടിലധികം നീണ്ടു നിന്നു. ഫിദല്‍ കാസ്‌ട്രോയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ക്യൂബ സര്‍ക്കാര്‍ പുറത്ത് വിട്ടു. ലോക രാഷ്ട്രീയവും മതകാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയങ്ങളായിരുന്നെന്ന് ക്യൂബന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ കാസ്‌ട്രോയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. പോപ്പ് തന്റെ പ്രിയ അധ്യാപകന്‍ ഫാദര്‍ അര്‍മാന്റോ ലോറന്റെയെ കുറിച്ചുള്ള സിഡിയും പുസ്തകങ്ങളും കാസ്‌ട്രോയ്ക്ക് സമ്മാനിച്ചപ്പോള്‍ ‘ഫിദല്‍ ആന്റ്‌റിലിജിയന്‍ എന്ന പുസ്തകമാണ് കാസ്‌ട്രോ പകരം നല്‍കിയത്.

നേരത്തേ വിപ്ലവ ചത്വരത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ ആയിരങ്ങളാണ് മാര്‍പാപ്പയെ കേള്‍ക്കാനെത്തിയത്. കത്തോലിക്കാ വിശ്വാസിയല്ലാത്ത പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും സന്നിഹിതനായിരുന്നു. മതസ്വാതന്ത്ര്യത്തിനും പള്ളിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുമാണ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്. ക്യൂബയുടെ മാതൃഭാഷയായ സ്പാനിഷിലായിരുന്നു പ്രസംഗം. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.മാര്‍പാപ്പ 24ന് അമേരിക്കയിലേക്ക് തിരിക്കും. ക്യൂബയും അമേരിക്കയും തമ്മില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും കാണുന്നത്.

Share this news

Leave a Reply

%d bloggers like this: