സോഷ്യല്‍ മീഡയകളിലെ സ്വകാര്യ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് നിര്‍ദേശം കേന്ദ്രം പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: വാട്‌സ് അപ്പ്, ഫേസ്ബുക്ക് ചാറ്റുകളിലെ സ്വകാര്യ സന്ദേശങ്ങള്‍ 90 ദിവസത്തേക്ക് ഡിലീറ്റ് ചെയ്യരുതെന്ന കരട് എന്‍ക്രിപ്ഷന്‍ നയത്തിലെ വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നു. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ 90 ദിവസത്തെ സന്ദേശം ലഭ്യമാക്കിയില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും എന്നതായിരുന്നു കരട് നയത്തിലെ വിവാദ വ്യവസ്ഥ.

സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് എന്‍ക്രിപ്ഷന്‍ നയത്തിലെ വിവാദ വ്യവസ്ഥകള്‍ പിന്‍വലിക്കാനുള്ള തീരുമാനം. കേന്ദ്ര ഐ.ടി മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് എന്‍ക്രിപ്ഷന്‍ നയമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
കരട് നയത്തിലെ ശുപാര്‍ശകള്‍ ഇവയായിരുന്നു:  നവ മാധ്യമങ്ങളിലെ വാട്‌സ് അപ്പ്, ഫേസ്ബുക് പോലുള്ള ആപ്ലിക്കേഷനുകള്‍ വഴി കൈമാറുന്ന സ്വകാര്യ സന്ദേശങ്ങള്‍ 90 ദിവസത്തേക്ക് ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കണം.

അങ്ങനെ ചെയ്യാത്തത് കുറ്റകരമായിരിക്കും.
അന്വേഷണ ഉദ്യോഗസ്ഥര്‍ ഏപ്പോള്‍ ആവശ്യപ്പെട്ടാലും അത് ലഭ്യമാക്കണം. ഇ മെയില്‍, വാട്‌സ്അപ്പ്, ഫേസ്ബുക് പോലുള്ള എല്ലാ ആപ്ലിക്കേഷനുകളും സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരിക്കും.
അന്യരാജ്യങ്ങളിലേക്ക് സന്ദേശം അയക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
പൊതുമേഖലയിലെയും, സ്വകാര്യമേഖലയിലെയും സ്ഥാപനങ്ങള്‍ സോഷ്യല്‍മീഡിയകള്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ പ്രത്യേകമായി സൂക്ഷിക്കണം.നിര്‍ദ്ദേശങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ഒക്ടോബര്‍ 16വരെ സമയം അനുവദിച്ചു. സോഷ്യല്‍മീഡിയകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിരവധി ശ്രമങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: