ജെയ്ഷ്ഇ മുഹമ്മദ് വഴി ഇന്ത്യയെ ആക്രമിക്കാന്‍ ഐസിസ് നീക്കം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ തുടരുന്ന പ്രകോപനത്തിനു പിന്നാലെ ഇന്ത്യയില്‍ ആക്രമണത്തിന് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദ സംഘടനയായ ജെയ്ഷ്ഇ മുഹമ്മദിന് പ്രചോദനം നല്‍കി ആക്രമണത്തിനാണ് ഐ.എസ്.ഐ നീക്കം. 2001ല്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയത് ജെയ്ഷ് ഇ മുഹമ്മദ് ആയിരുന്നു.

ജമ്മു കശ്മീരിലും രാജ്യത്തിന്റെ മറ്റ് ചില സുപ്രധാന കേന്ദ്രങ്ങളിലും ആക്രമണം നടത്തുന്നതിനാണ് ഐ.എസ്.ഐ ജെയ്ഷ്ഇ മുഹമ്മദിന്റെ സഹായം തേടിയിരിക്കുന്നതെന്ന് റോ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്താനിലും നിരവധി തീവ്രവാദി ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള ജെയ്ഷ് ഇ മുഹമ്മദിനെ പാക് സര്‍ക്കാര്‍ 2002ല്‍ നിരോധിച്ചിരുന്നു.

എന്നാല്‍ ഐ.എസ്.ഐ പോലെയുള്ള ഏജന്‍സികളുടെ സഹായത്തോടെ സംഘടനയുടെ പ്രവര്‍ത്തനം തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: