പ്രധാനമന്ത്രി ഒപ്പിട്ടത് മെമെന്റോയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കു സമ്മാനിക്കാനുള്ള ഇന്ത്യയുടെ ദേശീയ പതാകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയൊപ്പ് രേഖപ്പെടുത്തിയ വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. പ്രധാനമന്ത്രി ഒപ്പിട്ടത് മെമെന്റോയിലാണെന്നും ദേശീയ പതാകയില്‍ അല്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

യുഎസിലെ പ്രമുഖ കമ്പനികളിലെ സിഇഒമാരുമായുള്ള മോദിയുടെ വിരുന്നിനിടെയാണു വിവാദ സംഭവമുണ്ടായത്. വിരുന്നിന്റെ ഷെഫ് വികാസ് ഖന്ന ‘സ്‌മൈയില്‍ ഇന്ത്യ ഫൗണ്ടേഷന്‍’ എന്ന സംഘടനയിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ദേശീയ പതാകയുമായി പ്രധാനമന്ത്രിയെ സമീപിച്ചു. പ്രസിഡന്റ് ഒബാമയ്ക്ക് നല്കാനുള്ള സമ്മാനമാണിതെന്നു ഖന്ന പ്രധാനമന്ത്രിയെ അറിയിച്ചതോടെയാണ് അദ്ദേഹം പതാകയില്‍ കൈയൊപ്പ് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി ഷെഫിനെ അഭിനന്ദിക്കുകയും ചെയ്തു.

പിന്നീട് ഷെഫ് വികാസ് ഖന്ന പ്രധാനമന്ത്രി ഒപ്പിട്ട പതാക മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതോടെയാണു സംഭവം വിവാദമായത്. ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് 2002ന്റെ ലംഘനമാണിതെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: