വാടകനിരക്ക് വര്‍ധിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ നടപടികളുമായി സര്‍ക്കാര്‍

 

ഡബ്ലിന്‍: അടുത്ത നാലുവര്‍ഷത്തേക്ക് വാടകനിരക്ക് വര്‍ധിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി തയാറാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നാല്‍ സ്വകാര്യ മേഖലയിലെ വാടകകള്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സനുസരിച്ച് മാത്രമേ വര്‍ധിപ്പിക്കാനാകു. ഈ മാനദങ്ങള്‍ സെനഡിന്റെ മുമ്പിലുള്ള റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബില്ലില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ വരെയുള്ള 12 മാസകാലയളവില്‍ വാടക 7 മുതല്‍ 9 ശതമാനം വരെയാണ് വര്‍ധിച്ചിരിക്കുന്നത്. വാടകനിരക്ക് വര്‍ധിക്കുന്നതുമൂലമാണ് നിരവധി കുടുംബങ്ങള്‍ തെരുവിലേക്കിറങ്ങേണ്ടിവരുന്നതെന്ന് ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നു. അയര്‍ലന്‍ഡില്‍ വാടകനിരക്കും ഭവനപ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്താലാണ് സര്‍ക്കാര്‍ വാടക വര്‍ധിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: