ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ വ്യാവസായിക വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് അന്താരാഷ്ട്ര കോടതി 4432 കോടിയുടെ ഭീമന്‍ പിഴ ചുമത്തി

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ വ്യാവസായിക വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് അന്താരാഷ്ട്ര കോടതി 4432 കോടിയുടെ ഭീമന്‍ പിഴ ചുമത്തി. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനമായ ദേവാസ് മള്‍ട്ടി ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള കരാര്‍ റദ്ദാക്കിയ കേസിലാണിത്. തുക നിശ്ചിത സമയത്ത് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 18 ശതമാനം പിഴയും നല്‍കേണ്ടി വരും.

2011ല്‍ ടൂ ജി സ്‌പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിവാദമായ ദേവാസ് മള്‍ട്ടി മീഡിയയുമായുള്ള എസ് ബാന്‍ഡ് കരാര്‍ ആന്‍ട്രിക്‌സ് റദ്ദാക്കിയത്. കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ദേവാസ് മള്‍ട്ടിമീഡിയ ഡല്‍ഹി ഹൈക്കോടതിയിലും അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, ഡല്‍ഹി ഹൈക്കോടതിയിലെ കേസില്‍ ഇതുവരെ വിധി വന്നിട്ടില്ല. ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഓഡിയോ, വിഡിയോ, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കാനായിരുന്നു ദേവാസിന്റെ പദ്ധതി.

നിയമവിധേയമല്ലാതെ കരാര്‍ റദ്ദാക്കിയ ആന്‍ട്രിക്‌സിന്റെ നടപടി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് അന്താരാഷ്ട്ര കോടതിയിലെ ജഡ്ജിമാര്‍ ഒരേ സ്വരത്തില്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: