വേതന വ്യവസ്ഥകള്‍ മാറിയിട്ടും ഡോക്ടര്‍മാരെ കിട്ടാനില്ല…ആരോഗ്യമേഖലയിലെ പ്രതിസന്ധി

ഡബ്ലിന്‍: ഈ മാസമാദ്യമാണ് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ സാമ്പത്തികമാന്ദ്യത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ആരോഗ്യമേഖലയിലെ ധനസഹായവും ജീവനക്കാരുടെ എണ്ണവും തിരിച്ച് വരണമെന്ന് താത്പര്യമുണ്ടെന്ന് പറഞ്ഞത്. അതേ സമയം ധനസഹായം ആരോഗ്യമേഖലിലേയ്ക്ക് വന്ന് തുടങ്ങിയപ്പോള്‍ ആശുപത്രികളും ആരോഗ്യ ഏജന്‍സികലും ജീവനക്കാരെ നിലനിര്‍ത്താനും ഒഴിവുകള്‍ നികത്താനും കഷ്ടപ്പെടുന്ന കാഴ്ച്ചയാണുള്ളത്. ഐറിഷ് മെ‍ഡിക്കല്‍ ഓര്‍ഗനൈസേഷന്‍റെ കണക്ക് പ്രകാരം 250 ലേറെ കണ്‍സള്‍ട്ടന്‍റ് ഒഴിവുകളാണ് നികത്തപ്പെടാതെയുള്ളത്. ഈ വര്‍ഷം ആദ്യം പുതിയ വേതന വ്യവസ്ഥ മുന്നോട്ട് വെച്ചിട്ട് കൂടി ഒഴിവുകളില്‍ ആളെ ലഭ്യമല്ല. ഐറിഷ് നഴ്സസ് ആന്‍റ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍ സ്റ്റാഫ് നഴ്സിങ് ഒഴിവുകള്‍ 258 എണ്ണമാണെന്ന് പറയുന്നു. നാടകീയമായ രീതിയിലാണ് കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കന്നത്. മെഡിക്കല്‍ ബിരുദ ദാരികള്‍ക്കിടയില്‍ കണ്‍സള്‍ട്ടന്‍റ് തസ്തികകള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നുവെങ്കില്‍ നിലവില്‍ ചില തസ്തികയ്ക്ക് അപേക്ഷ ലഭിക്കാത്ത് സാഹചര്യം വരെയുണ്ട്.

2011ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഫിനഗേല്‍ ലേബര്‍ പാര്‍ട്ടികള്‍ അംഗീകരിച്ച് പരിപാടികളില്‍ കണ്‍സള്‍ട്ടന്‍റുമാര്‍ക്ക് വേതനം കുറയ്ക്കുക എന്നത് മുന്‍പന്തിയിലുണ്ടായിരുന്നതാണ്. എന്നാല്‍ ഈ നിലയില്‍ ആരോഗ്യമന്ത്രി ജെയിംസ് റെയ്ലി പോകാന്‍ തയ്യാറായിരുന്നില്ല. അതിന് പകരം ചെലവ് ചുരുക്കയെന്ന പൊതു നിലപാടിലേക്ക് നീങ്ങുകയും ചെയ്തു. തൊഴില്‍ വ്യവസ്ഥകളും സമയവുമെല്ലാം ഇതിനായി മാറ്റുമെന്നുമായിരുന്നു റെയ്ലിയുടെ കണക്ക് കൂട്ടല്‍. എങ്കിലും സര്‍ക്കാര്‍ 30 ശതമാനം വേതന പുതിയതായി വരുന്ന കണ്‍സള്‍ട്ടന്‍റുമാര്‍ക്ക് പ്രഖ്യാപിക്കുന്നത് പിന്നീട് കണ്ടു. ഇതാകട്ടെ മത്സിഷ്ക ചോര്‍ച്ചയ്ക്ക് കാരണമാകുമെന്നു സര്‍ക്കാരിന് ആരോഗ്യ സംഘടനകള്‍ നല്‍കുകയും ചെയ്തു.

2014ല്‍ പുനപരിശോധിച്ച് കൊണ്ട് വേതനം വ്യവസ്ഥയില്‍ മാറ്റം വരുത്തി. ഇതിന് കാരണമയത് സീനിയര്‍ ഡോക്ടര്‍മാരെ ജോലിയില്‍ പിടിച്ച് നിര്‍ത്താന്‍ കഴിയുന്നില്ലെന്ന റിപ്പോര്‍ട്ടായിരുന്നു. ആദ്യമായാണ് ഇത്തരമൊരു പ്രശ്നം എച്ച്എസ്ഇയ്ക്ക് നേരിടേണ്ടി വന്നത്. ചര്‍ച്ചകള്‍ക്കും മറ്റും ശേഷം 2012ഒക്ടോബറില്‍ നടപ്പാക്കിയ 30 ശതമാനം വേതന വെട്ടികുറയ്ക്കല്‍ നടപടി റദ്ദാക്കി വേതനം പുനസ്ഥാപിക്കാനുമായി. എന്നാല്‍ ഇങ്ങനെ ആയിട്ട് പോലും 250 കണ്‍സള്‍ട്ടന്‍റ് തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണെന്നത് പാര്‍ലമെന്‍റ് കമ്മിറ്റിയില്‍ കഴി‍ഞ്ഞ വര്‍ഷം വ്യക്തമാക്കപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: