ജര്‍മ്മനയില്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധം പടരുന്നു,യൂറോപ്പിലെ മനുഷ്യാവകാശ കമ്മീഷന്‍ ആശങ്കയില്‍

സ്‌ട്രോസ്ബര്‍ഗ്: ജര്‍മ്മനിയില്‍ പടരുന്ന വംശീയ യാഥാസ്ഥിതികത്വത്തില്‍ യൂറോപ്പിലെ മനുഷ്യാവകാശ കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തി. ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളും പ്രതിഷേധ പ്രകടനവുമായി ജര്‍മ്മനിയിലെ ഒരു കൂട്ടം ആളുകള്‍ തെരുവിലിറങ്ങിയതാണ് അഭയാര്‍ത്ഥി പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഡ്രസ്ഡനില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ 25000 പേര്‍ പങ്കെടുത്തിരുന്നു. നേരത്തെ പശ്ചിമേഷ്യന്‍ അഭയാര്‍ത്ഥി പ്രവാഹത്തിന് മുന്നില്‍ കരുണയോടെ അതിര്‍ത്തി തുറന്നിട്ട രാജ്യമാണ് ജര്‍മ്മനി. എന്നാല്‍ ജര്‍മ്മനിയിലെ ജനങ്ങള്‍ക്കിടയിലുണ്ടായ വംശീയ ബോധവും ഇസ്ലാം വിരുദ്ധതയും സെനോഫോബിയയുമാണ് ജര്‍മ്മനിയില്‍ അഭയാര്‍ത്ഥി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചത്.

സ്വന്തം രാജ്യത്തിലേക്ക് കടന്നെത്തുന്നവരെ കുറിച്ചുള്ള മുന്‍വിധികളും ആകുലതയുമാണ് സെനോഫോബിയ. ആശങ്ക വളരുന്ന സാഹചര്യമാണ് ജര്‍മ്മനിയില്‍ സംജാതമാകുന്നതെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കമ്മീഷന്‍ പ്രസ്തവനയില്‍ അറിയിച്ചു. എന്നാല്‍ ഭൂരിപക്ഷം പേരും അഭയാര്‍ത്ഥികളോട് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ഔദ്യോഗികമായി ജര്‍മ്മനി പ്രതികരിച്ചത്.

Share this news

Leave a Reply

%d bloggers like this: