ഇറാന്‍ വനിതാ ടീം വിവാദത്തില്‍..ടീമിലെ എട്ട്പേര്‍ പുരുഷന്മാര്‍

ടെഹ്റാന്‍: ഇറാന്‍ സോക്കര്‍ ടീം വിവാദത്തില്‍. വനിതാ ടീമിലെ എട്ട് അംഗങ്ങള്‍ പുരുഷന്മാരെന്നാണ് റിപ്പോര്‍ട്ടുകള്‍ ലിംഗമാറ്റ ശസ്ത്ര ക്രിയ പൂര്‍ത്തിയാകാതെയാണ് ഇവര്‍ ടീമില്‍ ഉള്ളതെന്ന് ഇറാനിയന്‍ ലീഗ് അധികൃതരോട് അടുത്ത് നില്‍ക്കുന്ന മോജ് ടാബി ഷരീഫി പറയുന്നു. ഇതോടെ ടീം അധികൃതരോട് ടീമിന്‍റെയാകെ ലിംഗപരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരുഷന്മാരായ എട്ട് കളിക്കാരുടെ പേര് ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

വനിതാ ടീം ഹിജാബും ഹെഡ്സ്കാര്‍ഫും ധരിച്ചാണ് കളികളത്തിലറങ്ങാറ്.  ആദ്യമായല്ല ടീം ലിംഗ സംബന്ധമയ വിവാദത്തില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വനിതാ ടീമില്‍ നാല്പേരെ പുരുഷന്മാരെന്ന് കണ്ടെത്തിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാകത്തവരോ, ലിംഗപരമായി മാറ്റം സൂചിപ്പിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തിയവരോ ആയിരുന്നു ഇവര്‍. 2010ല്‍ ഗോള്‍കീപ്പറായിരുന്നു വിവാദത്തില്‍ ആയത്.

ഇറാനില്‍ 1979 മുതല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നിയമവിധേയമാണ്. എന്നാല്‍ പിന്നീടിത് ആയത്തുളള്ള റുഹോല ഖൊമെയ്നി ഇതിനെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: