ആഭ്യന്തരപ്രശ്‌നം, ആം ആദ്മി പാര്‍ട്ടിയുടെ മഹാരാഷ്ട്ര യൂണിറ്റ് പിരിച്ചുവിട്ട നടപടി വിവാദമാകുന്നു

മുംബൈ: ശക്തമായ ആഭ്യന്തരപ്രശ്‌നം നേരിടുന്ന ആം ആദ്മി പാര്‍ട്ടിയുടെ മഹാരാഷ്ട്ര യൂണിറ്റ് പിരിച്ചുവിട്ട നടപടി വിവാദമാകുന്നു. മഹാരാഷ്ട്രയിലെ യൂണിറ്റുകളെല്ലാം തനെ് പിരിച്ചുവിടാന്‍ എഎപി രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ച വിവരം അവരുടെ വെബ്‌സൈറ്റിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം നേതൃത്വത്തിന്റെ നീക്കത്തിനെതിരേ മഹാരാഷ്ട്രയില്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

ഏകപക്ഷീയമായ തീരുമാനമാണ് ഇതെന്നും പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് അരവിന്ദ് കെജ്രിവാളിന്റെ ഏകാധിപത്യമാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവും മഹാരാഷ്ര്ടയിലെ പ്രമുഖ നേതാവുമായ മായങ്ക് ഗാന്ധി രംഗത്ത് വന്നിട്ടുണ്ട്. കെജ്രിവാള്‍ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ തായ്‌വേരറുക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഏതാനും നാളായി പാര്‍ട്ടിയില്‍ ഒരാള്‍ക്ക് മാത്രമേ ശബ്ദമുള്ളൂ. ആ ശബ്ദവുമായി ഒത്തുപോകാത്തവരെ പുറത്താക്കുകയാണ്. അവസരവാദ രാഷ്ര്ടീയത്തിനെതിരെയാണ് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത്. ഇതേ പാര്‍ട്ടി തന്നെ അവസരവാദ രാഷ്ര്ടീയം കളിക്കുകയാണ്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് മായങ്ക് ഗാന്ധി തന്റെ അഭിപ്രായ വ്യത്യാസം തുറന്നടിച്ചത്.

Share this news

Leave a Reply

%d bloggers like this: