സൂപ്പര്‍താരം വിജയ് 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്

ചെന്നൈ : തമിഴ് സൂപ്പര്‍താരം വിജയ് കഴിഞ്ഞ അഞ്ചു വര്‍ഷമായി നികുതി വെട്ടിപ്പ് നടത്തിവരുന്നതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിജയ്‌യുടെ വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഏകദേശം 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് വിജയ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നികുതി അടയ്ക്കാറുണ്ടെങ്കിലും പൂര്‍ണ്ണമായി നികുതി അടക്കുന്നതില്‍ വിജയ്‌യുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടുള്ളതായാണ് കണ്ടെത്തല്‍. റെയ്ഡില്‍ രണ്ടുകോടി രൂപയും രണ്ടുകോടി രൂപ വിലമതിയ്ക്കുന്ന സ്വര്‍ണ്ണവും കണ്ടെടുത്തതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വിജയ്‌ക്കൊപ്പം ചലച്ചിത്രതാരങ്ങളായ നയന്‍താരയുടെയും സാമന്തയുടെയും വീടുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: