ഡബ്ലിനിലെ റെയില്‍ വേ സ്റ്റേഷനില്‍ വൃദ്ധ ദമ്പതികള്‍ക്ക് നേരെ വംശീയ അധിക്ഷേപം…സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ഐറിഷ് റെയില്‍

ഡബ്ലിന്‍: ഡബ്ലിനിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മുതിര്‍ന്ന ദമ്പതികളെ വംശീയമായി അധിക്ഷേപിച്ച കൗമാരക്കാരെ തിരിച്ചറിയുന്നതിനുള്ള ശ്രമവുമായി ഐറിഷ് റെയില്‍ രംഗത്ത്. ഞായറാഴ്ച്ച വൈകീട്ടായിരുന്നു ക്ലോന്‍സിലായില്‍ ഞെട്ടിക്കുന്ന സംഭവം  നടന്നത്.  ഫിയോന ലാലിയെന്ന യുവതി സംഭവം കാണുകയും   ട്വിറ്ററില്‍ രേഖപ്പെടുത്തുകയുമായിരുന്നു. ഡബ്ലിനില്‍ ആദ്യമായി വംശീയ അധിക്ഷേപത്തിന് സാക്ഷിയായെന്നും ലജ്ജ തോന്നുന്നതായും ഇവര്‍ ട്വീറ്റ് ചെയ്തു. ഞായറാഴ്ച്ച രാത്രി അനവധി കൗമാരക്കാര്‍ സ്റ്റേഷനില്‍ പ്രശ്നമുണ്ടാക്കുന്നുണ്ടായിരുന്നെന്നും ലാലി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

പതിനാറ് വയസുള്ള ഒരു ആണ്‍കുട്ടിയെ ഒരു ഗ്രൂപ്പ് ചെറുപ്പാക്കാര്‍ ചേര്‍ന്ന് ആക്ഷേപിക്കുകയായിരുന്നു. ഇത് കഴിഞ്ഞപ്പോള്‍ വൃദ്ധരുടെ നേര്‍ക്കായി ഇവര്‍. ആണ്‍കുട്ടിയെ അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്യുന്നുണ്ടായിരുന്നു. സ്റ്റേഷനില്‍ നിന്ന്  ഈ കുട്ടി പോയതോടെ അടുത്ത് നിന്നിരുന്നു മുതിര്‍ന്ന ഏഷ്യന്‍ ദമ്പതികളുടെ നേര്‍ക്കായി അധിക്ഷേപം.

ആളുകളെ തിരിച്ചറിയുന്നതിനുള്ള ശ്രമിത്തലാണ് തങ്ങളെന്ന് ഐറിഷ് റെയില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. തിരിച്ചറിയാനായാല്‍ വിചാരണ ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും ഐറിഷ് റെയില്‍ വ്യക്തമാക്കി. പലരും സംഭവം കണ്ടെങ്കിലും സംഘത്തിന്‍റെ അക്രമ സ്വഭാവം കണ്ട് ഇടപെട്ടില്ല.

തങ്ങളുടെ യാത്രക്കാര്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിതില്‍ കുറ്റബോധമുണ്ടെന്ന് ഐറിഷ് റെയില്‍ വക്താവ് ബാരി കെന്നി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍  ഇവിടെ പുതുമയല്ലെന്നും പ്രത്യേകിച്ചും തിരക്ക് കുറഞ്ഞ സമയത്ത് അധിക്ഷേപങ്ങള്‍ ഉണ്ടാകുമെന്നും കെന്നി പറയുന്നു. സ്റ്റേഷനിലും ട്രെയിനിലും ഇത് മൂലം സിസിടിവി പ്രവര്‍ത്തിപ്പിക്കാറുണ്ട്.

ഐറിഷ്  റെയില്‍ ജീവനക്കാരെയും മെബൈല്‍ സെക്യൂരിറ്റി ടീമിനെയും ഇത്തരം പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കാറുണ്ട്. പ്രശ്നമുണ്ടായാല്‍ ഗാര്‍ഡയുമായി ബന്ധപ്പെടാറുണ്ടെന്നും വ്യക്തമാക്കി.

എസ്

Share this news

Leave a Reply

%d bloggers like this: