അയര്‍ലന്‍ഡില്‍ പുലി പ്രദര്‍ശനത്തിനെത്തുന്നു…ആവേശത്തോടെ ആരാധകര്‍

ഡബ്ലിന്‍: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുലി അയര്‍ലന്‍ഡിലുമെത്തുന്നു. ഇളയ ദളപതി ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ മൂവായിരത്തിലധികം തീയേറ്ററുകളിലാണ് പുലി റിലീസ് ചെയ്യ്തിരിക്കുന്നത് കേരളത്തില്‍ മാത്രം നൂറിലധികം തീയേറ്ററുകളാണ് ചിത്രത്തിനുള്ളത്.പുലി എത്തുന്നതോടെ മലയാളത്തിലെ പ്രധാന റിലീസുകള്‍ മാറ്റി വെച്ചിരിക്കുകയാണ്.

വിജയ്‌യുടെ 58 ആം ചിത്രം കൂടിയായ പുലിയെ വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആരാധകര്‍. ചെന്നൈയിലെ പ്രധാന മള്‍ട്ടി പ്ലെക്‌സ് തീയേറ്ററുകളില്‍ മാത്രം 250 പ്രദര്‍ശനമാണ് നടക്കുന്നത്.

ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതിഹാസനാണ് നായിക. ശ്രീദേവി,സുധീപ്,ഹന്‍സിക,പ്രഭു,വിജയകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം ഗ്രാഫിക്‌സ് സാങ്കേതിക വിദ്യയുടെ അടക്കം സഹായത്തോടെയാണ് ചിത്രം എത്തുന്നത്.

 

ബുക്ക് ചെയ്യുന്നതിന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

‌ഐഎംസി സിനിമാസ് ഓംമ്നി പാര്‍ക്ക് ഡബ്ലിന്‍ – ഒക്ടോബര്‍ മൂന്നും നാലും രാവിലെ 11ന്
www.swamymovies.co.uk 

മൂവി ഹൗസ് ഡബ്ലിന്‍ റോഡ് ബെല്‍ഫാസ്റ്റ് ഓക്ടോബര്‍ മന്നും നാലും രാവിലെ 11ന്
www.swamymovies.co.uk

ടൗണ്‍ഹാള്‍ തീയേറ്റര്‍ ഗാല്‍വേ
ഓക്ടോബര്‍ മൂന്ന് രാവിലെ 11ന്
http://tht.ie/2209/Puli-Tamil

റീല്‍ പിക്ച്ചര്‍ ബ്ലാക്ക് പൂള്‍, കോര്‍ക്ക്
ഓക്ടോബര്‍ മൂന്ന് രാവിലെ 11ന്
www.onlinecinematickets.com

സെഞ്ച്വറി സിനമാസ് ലെറ്റര്‍ കെന്നി-
ഒക്ടോബര്‍ മൂന്ന് ഉച്ചയ്ക്ക് 12ന്
www.onlinecinematickets.com

ഓഡിയോണ്‍ സിനിമാസ് ലിമെറിക്
ഒക്ടോബര്‍ നാല് രാവിലെ 11.45ന്
www.odeoncinemas.ie

ഓഡിയോണ്‍ സിനിമാസ് വാട്ടര്‍ ഫോര്‍ഡ്
ഓക്ടോബര്‍ നാല് രാവിലെ 11.45ന്
www.odeoncinemas.ie

Share this news

Leave a Reply

%d bloggers like this: