ആത്മഹത്യക്കു ശ്രമിച്ച ഇന്ദ്രാണി മുഖര്‍ജി ഗുരുതരാവസ്ഥയില്‍

മുംബൈ: ഷീന ബോറ വധക്കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജി ഗുരുതരാവസ്ഥയില്‍. ആത്മഹത്യക്കു ശ്രമിച്ച ഇന്ദ്രാണിയെ വെളളിയാഴ്ച്ച രാത്രി ആശുപത്രിയിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞു രണ്ടിന് ജയില്‍ മുറിയില്‍ അവശനിലയില്‍ കണ്ട അവരെ ഉടന്‍ ജെജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എംആര്‍ഐ സ്‌കാനിംഗും മറ്റും നടത്തുകയും അടിയന്തരവൈദ്യസഹായം നല്‍കുകയും ചെയ്‌തെങ്കിലും ബോധം തിരിച്ചുകിട്ടിയിട്ടിയിരുന്നില്ല. ഇന്ദ്രാണി അപസ്മാരരോഗത്തിനുള്ള ഗുളിക കഴിക്കാറുണ്ടായിരുന്നു. ഇന്നലെ അവര്‍ കഴിച്ച ഗുളികകളുടെ ബാക്കി രാസപരിശോധനയ്ക്കയച്ചു.

മുന്‍ വിവാഹത്തിലെ മകളായ ഷീനയെ കൊലപ്പെടുത്തിയതിനാണു മാധ്യമ മേധാവിയായ ഇന്ദ്രാണി അറസ്റ്റിലായത്. ഷീന ഇളയ സഹോദരിയാണെന്നാണ് ഇപ്പോഴത്തെ ഭര്‍ത്താവിനോടു ഇന്ദ്രാണി പറഞ്ഞിരുന്നത്.

Share this news

Leave a Reply

%d bloggers like this: