യുഎസിലെ വെടിവെയ്പ്പ്…കൊലയാളി ക്രിസ്ത്യാനികളെ തിരഞ്ഞ് പിടിച്ച് വെടിവെയ്ക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഒറിഗോണ്‍ കോളേജില്‍ വ്യാഴാഴ്ച്ചയുണ്ടായ വെടിവെയ്പ്പിനിടെ കുറ്റവാളി ക്രിസ്ത്യന്‍ വിശ്വാസികളോട് ദൈവത്തെ ഒരു സെക്കന്‍റിനുള്ളില്‍ കാണാമെന്ന് പറഞ്ഞിരുന്നതായി രക്ഷപ്പെട്ടവര്‍. വെടിവെയ്പ്പില്‍ ഒമ്പത് നിരപരാധികള്‍ കൊല്ലപ്പെടുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരോ ഇരകളോടും മതം ഏതാണെന്നോ ചോദിച്ചിരുന്നു. നിങ്ങള്‍ ക്രിസത്യനാണോ എന്ന് എടുത്ത് ചോദിക്കുകയും ക്രിസത്യനാണെങ്കില്‍ എഴുനേറ്റ് നില്‍ക്കാനും ആവ്യപ്പെട്ടു. തുടര്‍ന്ന് നിങ്ങള്‍ ക്രിസ്ത്യനായത് കാരണം ഒരു സെക്കന്‍റിനുള്ളില്‍ ദൈവത്തെ കാണാന്‍ പോകുകയാണെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ക്രിസ്ത്യനാണോ എന്ന ചോദ്യത്തിന് മറുപടി പറയാതിരിക്കുന്നവരിക്കുകയോ , അല്ലെന്ന് പറയുകയോ ചെയ്തിരുന്നവരുടെ കാലില്‍ വെടിവെയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. വെടിവെയ്പ്പ് നടത്തിയ ക്രിസ് ഹാര്‍പെര്‍ മെര്‍സെര്‍സ് മതത്തോടുളള വിരോധനം ഓമ്‍ലൈന്‍ പ്രൊഫൈലിലും വ്യക്തമാക്കുന്ന വിധമാണ് കാര്യങ്ങള്‍. ഇയാളംഗമായ ഡേറ്റിങ് സൈറ്റില്‍ ഗ്രൂപ്പ് സംഘടിതമതത്തെ ഇഷ്ടപ്പെടുന്നില്ലെന്ന അര്‍ത്ഥം വരുന്നതാണ്. ഹാര്‍പെര്‍മെര്‍സര്‍ (26) വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പോലീസും യുവാവും തമ്മില്‍ നിരവധി തവണയാണ് വെടിവെയ്പ്പ് നടന്നത്. ഏഴ് പേര്‍ക്കാണ് സംഭവത്തില്‍ പരിക്കുള്ളത്. ഹാര്‍പറുടേതടക്കം മരണം പത്തായിരുന്നു. ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ തീവ്രവാദ തന്ത്രങ്ങളോട് താത്പര്യം പ്രകടിപ്പിച്ചിരുന്നു ഹാര്‍പര്‍. നാസികളുടെ വിശേഷ വസ്തുക്കള്‍ വാങ്ങിവെയ്ക്കയകും ചെയ്തിരുന്നു.വെര്‍ജീനയയില്‍ മാധ്യമപ്രവര്‍ത്തകയെ ക്യാമറയില്‍ ലൈവായി കൊന്ന വെസ്റ്റര്‍ ലീ ഫ്ലാനഗാനിനെക്കുറിച്ച് ബ്ലോഗിലും എഴുതിയിരുന്നു.

സംഭവത്തോടെ തോക്കുകള്‍ക്ക് കടുത്ത നിയന്ത്രണത്തിന് അഭ്യര്‍ത്ഥിച്ചു. എല്ലാ മാസവും ഇത്തരം സന്ദേശം നല്‍കുന്ന ഏക വികസിത രാജ്യമായിരിക്കുകയാണ് അമേരിക്കയെന്ന് ഓബാമ പറഞ്ഞു. ഈ വര്‍ഷം വെടിവെപ്പിലൂടെയുള്ള മരണങ്ങള്‍ 294 ആയിയുഎസില്‍. ഇത് തന്നെ നാലാള്‍ കൂടുതല്‍ മരിക്കുന്ന സംഭവങ്ങള്‍ മാത്രമെടുത്തിരിക്കുന്ന കണക്കാണ്.

Share this news

Leave a Reply

%d bloggers like this: