തലയില്‍ നിന്ന് തട്ടം ഊര്‍ന്നുവീണതിന് പിതാവ് 6 വയസുകാരിയെ അടിച്ചുകൊന്നു

 

ബിജാപൂര്‍: തട്ടം തലയില്‍ നിന്ന് ഊര്‍ന്ന് വീണതിന് ആറ് വയസുകാരിയെ പിതാവ് അടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബിജാപൂരിലാണ് സഫര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചാന്ദ് മിയാന്‍ സ്വന്തം മകള്‍ ശബാനയെ മാരകമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ശബാന വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ മുഖവും തലയും മൂടിയിരുന്ന ദുപ്പട്ട ഊര്‍ന്ന് വീണതിനെ തുടര്‍ന്നാണ് കുട്ടിയെ തല്ലിച്ചതച്ചത്.

കുട്ടിയെ ക്രൂരമായി തല്ലുന്നത് കണ്ട് മാതാവ് നാട്ടുകാരുടെ സഹായത്തിനായി ഓടിയെങ്കിലും എല്ലാവരും ഓടിയെത്തുമ്പൊഴേക്കും കുട്ടി മരിച്ച് കഴിഞ്ഞിരുന്നു. തല്ല് കൊണ്ട് മരിച്ചു വീണ ശബാനയുടെ മൃതദേഹം ഒരു അലിവുമില്ലാതെ കുഴി വെട്ടി മൂടാന്‍ പ്രതി ശ്രമിക്കുന്നത് നാട്ടുകാര്‍ തടയുകയും പോലീസ് എത്തി സഫറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു . കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു

Share this news

Leave a Reply

%d bloggers like this: