ഫ്ളിപ്കാര്‍ട്ടിനെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഹൈദരാബാദ് സ്വദേശി പിടിയിലായി

ന്യൂഡല്‍ഹി: ഫ്ളിപ്കാര്‍ട്ടിനെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഹൈദരാബാദ് സ്വദേശി പിടിയിലായി. വീര സ്വാമി(32) എന്നയാളാണ് 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കമ്പനി കണ്ടെത്തിയത്. കഴിഞ്ഞ 20 മാസങ്ങള്‍ക്കിടയില്‍ ഇയാള്‍ 200 ഉല്‍പ്പന്നങ്കളാണ്  ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ആവശ്യപ്പെട്ട ഉല്‍പ്പന്നത്തിന് പകരം ഇഷ്ടിക ഉള്‍പ്പടെയുള്ളവയാണ് തപാല്‍വഴി തനിക്ക് ലഭിച്ചതെന്ന് വരുത്തി തീര്‍ത്താണ് ഇയാള്‍ തട്ടിപ്പുനടത്തിയത്.

വ്യാജ ഇമെയില്‍ ഐഡികളും വ്യാജ ബാങ്ക് അക്കൗണ്ടുകളും നിര്‍മിച്ചാണ് സ്വാമി തട്ടിപ്പു നടത്തിപ്പോന്നത്. ആദ്യം സ്വന്തം പേരിലും പിന്നീട് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഭാര്യയുടെയും പേരില്‍ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് സമാന തട്ടിപ്പ് ആവര്‍ത്തിച്ചു. പിടിക്കപ്പെടില്ലെന്ന് ഉറപ്പായതോടെ അയല്‍വീട്ടുകാരുടെ പേരിലും വ്യാജ വിലാസത്തിലുമൊക്കെ സ്വാമി തട്ടിപ്പ് കൊഴുപ്പിക്കുകയായിരുന്നു. ഇതിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നവും അതിനുവേണ്ടി മുടക്കിയിരുന്ന തുകയും സ്വാമി സ്വന്തമാക്കിപ്പോന്നു.

ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നത്തിന് പകരം പാഴ് വസ്തുക്കള്‍ ഉപഭോക്താവിന് ലഭിക്കുന്ന സംഭവങ്ങള്‍ ഫഌപാകാര്‍ട്ടിന്റെ ചരിത്രത്തില്‍ മുമ്പും അരങ്ങേറിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വിശ്വസിച്ചിരുന്ന  അധികൃതര്‍ തട്ടിപ്പിനെ ആദ്യം കാര്യമായി എടുത്തിരുന്നില്ല.

നിശ്ചിത കാലയളവിനുള്ളില്‍ ഓര്‍ഡര്‍ ഉപഭോക്താവിന് ലഭിക്കാതെ വരുകയോ, സേവനത്തില്‍ എന്തെങ്കിലും പാകപ്പിഴ സംഭവിക്കുകയോ ചെയ്താല്‍ മുന്‍കൂര്‍ ഓണ്‍ലൈനായി അടയ്ക്കുന്ന തുക തിരികെ നല്‍കുമെന്ന കമ്പനിയുടെ വാഗ്ദാനമാണ് ദുരുപയോഗപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: