പൊതു തിരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെയോ? നിഷേധിക്കാതെ കെന്നി

ഡബ്ലിന്‍: പൊതു തിരഞ്ഞെടുപ്പ് നേരത്തെയുണ്ടാകുമോ എന്ന സംശയം ജനിപ്പിക്കും വിധം അഭ്യൂഹങ്ങള്‍ നിഷേധിക്കാതെ പ്രധാനമന്ത്രി എന്‍ഡ  കെന്നിയുടെ പ്രതികരണം. നേരത്തെ 2016 ആദ്യം തിര‍ഞ്ഞെടുപ്പെന്ന് പറഞ്ഞിരുന്ന പ്രധാനമന്ത്രി ഇന്ന് നേരത്തെ തിര‍ഞ്ഞെടുപ്പുണ്ടാകുമോ എന്ന ചോദ്യംനിഷേധിക്കാന്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുകയായിരുന്നു കെന്നി.

മയോ മണ്ഡലത്തില്‍ പുതിയ പവൗര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്‍ഡ കെന്നി. ക്രിസ്തുമസിന് മുമ്പ് തിര‍ഞ്ഞെടുപ്പുണ്ടാകുമോ എന്നായിരുന്നു ചോദ്യം. ഞാനെന്തെങ്കിലും പറയുമെന്ന് നിങ്ങള്‍ കരുതേണ്ട. ജനങ്ങള്‍ ഞാന‍് ചെയ്ത എല്ലാത്തിനും ജനങ്ങള്‍ ഊഹാപോഹങ്ങള്‍ ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പിന്‍റെ പശ്ചാതലത്തിലാണിത്. ഈ സാഹചര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഇത് രാജ്യ താത്പര്യത്തെ പരിഗണിച്ചായിരിക്കുമെന്നും -കെന്നി പറഞ്ഞു.

ഇതോടെ ബഡ്ജറ്റ് കഴിഞ്ഞ ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍. ഫിന ഗേലിലെ പലരും നേരത്തെയുള്ള തിരഞ്ഞെടുപ്പിന് അനുകൂലമാണ്. ലേബര്‍ പാര്‍ട്ടി 2016 വോട്ടെടുപ്പിനാണ് അനുകൂലം. ഇത് ലേബറിന് ഗുണകരമാകുമെന്നും അവര്‍ ചിന്തിക്കുന്നു.

 

എസ്

Share this news

Leave a Reply

%d bloggers like this: