പ്രതിഷേധം… നെഹ്‌റുവിന്റെ അനന്തരവള്‍ കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി

ന്യൂഡല്‍ഹി: വേറിട്ട ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നെഹ്‌റുവിന്റെ അനന്തരവള്‍ കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി. ഗോമാംസം ഭക്ഷിച്ചെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ ഇസ്ലാം വംശജന്‍ മുഹമ്മദ് ഇഖ്‌ലാഖിനെ ഹിന്ദുത്വ വാദികള്‍ മര്‍ദ്ദിച്ചു കൊന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. എഴുത്തുകാരി നയന്‍താര സെഹ്ഗാളാണ് 1986ല്‍ ലഭിച്ച പുരസ്‌കാരം തിരികെ നല്‍കുന്നതായി പ്രഖ്യാപിച്ചത്.

ഭീകരവാഴ്ച നടക്കുമ്പോഴും പ്രതികരിക്കാത്ത പ്രധാനമന്ത്രിയുടെ നിശബ്ദതയേയും സെഹ്ഗാള്‍ ചോദ്യം ചെയ്യുന്നു. അപകടകരവും ആഭാസകരവുമായ രീതിയില്‍ ഹിന്ദുമതത്തെ വളച്ചൊടിയ്ക്കുന്നവരെ ചോദ്യം ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാകാത്ത ഭരണകൂടത്തെയും അവര്‍ കുറ്റപ്പെടുത്തി. indianculturalforum.in ല്‍ പ്രസിദ്ധപ്പെടുത്തിയ ഇന്ത്യയെ നശിപ്പിക്കല്‍(അണ്‍മേക്കിംഗ് ഇന്ത്യ) എന്ന് തലക്കെട്ടിട്ട കുറിപ്പിലാണ് എഴുത്തുകാരിയുടെ പ്രതികരണം. ഇഖ്‌ലാഖിനെ കൂടാതെ കൊല ചെയ്യപ്പെട്ട കന്നഡ എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എം.എം.കല്‍ബുര്‍ഗി, യുക്തിവാദി ചിന്തകരായ നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരെയും കുറിപ്പില്‍ പരാമര്‍ശിയ്ക്കുന്നു. ഈ സംഭവങ്ങളിലെല്ലാം നിയമത്തിന് കാലിടറി. പ്രധാനമന്ത്രി നിശബ്ദനായി തുടരുകയും ചെയ്യുന്നു അവര്‍ പറയുന്നു.

സെഹ്ഗാളിന്രെ കുറിപ്പിലെ സുപ്രധാന ഭാഗമിങ്ങനെ: ‘സമാനമായി കൊല്ലപ്പെട്ട എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി, ഭിന്നാഭിപ്രായം അവകാശമായി കാണുന്നതിനാല്‍ മരണഭയത്തോടെ കഴിയുന്നവര്‍ക്കായി, ഞാനെന്‍റെ അക്കാദമി അവാര്‍ഡ് തിരികെ നല്‍കുന്നു…’

Share this news

Leave a Reply

%d bloggers like this: