ഇലക്ട്രിക് അയര്‍ലന്‍ഡ് വൈദ്യുതി നിരക്ക് 2 ശതമാനം കുറച്ചു

 

ഡബ്ലിന്‍: ബോര്‍ഡ് ഗ്യാസ് നിരക്ക് കുറച്ചതിനു പിന്നാലെ ഇലക്ട്രിക് അയര്‍ലന്‍ഡും വൈദ്യുത നിരക്ക് 2 ശതമാനം കുറയ്ക്കാന്‍ തിരുമാനിച്ചു. നവംബര്‍ 16 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇലക്ട്രിക് അയര്‍ലന്‍ഡിന്റെ 1.2 മില്യണ്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

നിരക്ക് കുറയുമ്പോള്‍ ഉപഭോക്താവിന് വാര്‍ഷിക ബില്ലില്‍ 24.11 യൂറോ ലാഭിക്കാം. കഴിഞ്ഞ വര്‍ഷം നിരക്കില്‍ വരുത്തിയ കുറവ് കൂടി പരിഗണിച്ചാല്‍ 50 യൂറോയുടെ കുറവ് ലഭിക്കും.

ബോര്‍ഡ് ഗ്യാസും വൈദ്യുതിയുടെയും ഗ്യാസിന്റെയും നിരക്ക് 2 ശതമാനം കുറയ്ക്കുമെന്ന് കഴിഞ്ഞമാസം അറിയിച്ചിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: