ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് ഇനിയില്ല

 

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്ന ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് അടുത്തമാസം മുതല്‍ കാണാനാകില്ല. പകരം 15 ഓളം ചെറിയ സ്‌ക്രീനുകളില്‍ വിവരങ്ങള്‍ തെളിയും. 2005 ല്‍ സ്ഥാപിച്ച 11 മീറ്റര്‍ വീതിയും 3 മീറ്റര്‍ ഉയരവുമുള്ള കൂറ്റന്‍ ബോര്‍ഡാണ് നീക്കം ചെയ്യുന്നത്.

യാത്രക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയില്‍ വ്യത്യാസം വന്നുവെന്നും അതുകൊണ്ടാണ് വലിയ ബോര്‍ഡ് നീക്കം ചെയ്ത് ചെറിയ സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു. 10 കൊല്ലം മുമ്പുള്ള രീതിയല്ല ഇപ്പോഴുള്ളത്, യാത്രക്കാരുടെ വിരല്‍തുമ്പില്‍ എല്ലാ വിവരങ്ങളും ലഭ്യമാണ്. മിക്കവരും മൊബൈല്‍ ഫോണുകളില്‍ ബോര്‍ഡിംഗ് കാര്‍ഡുകളുമായെത്തി സുരക്ഷാപരിശോധനയ്ക്ക് കയറുകയാണ്. കാലാനുസൃതമായ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനമെന്നും അധികൃതര്‍ വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: