സ്തനാര്‍ബുദ പരിശോധനയുടെ പോസ്റ്റ് കളഞ്ഞത്…ഫേസ് ബുക്ക് മാപ്പ് പറഞ്ഞു

ഡബ്ലിന്‍: സാദാചാര പോലീസ് ചമഞ്ഞ് സ്തനാര്‍ബുദ പരിശോധനയുടെ ചിത്രം നീക്കിയതിന് ഫേസ് ബുക്ക് മാപ്പ് പറഞ്ഞു. ഡബ്ലിന്‍ വെല്‍ വുമണ്‍ സെന്‍ററിന്‍റെ പോസ്റ്റാണ് ഫേസ് ബുക്ക് ലൈംഗിക ചുവയുള്ളതെന്ന ന്യായം പറഞ്ഞ് നീക്കിയിരുന്നത്. തങ്ങളുടെ നയത്തിന് നിരക്കുന്നതല്ല പോസ്റ്റെന്ന ന്യായീകരണമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ അബദ്ധവശാല്‍ പറ്റിയതാണെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. പോസ്റ്റ് രണ്ടാമത് ലഭ്യമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഒരു സ്ത്രീ സ്തനാര്‍ബുദം പരിശോധിക്കുന്ന മൂന്ന് വരച്ച ചിത്രങ്ങള്‍ പോസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ഫേസ്ബുക്കിന്‍റെ നയത്തിന് വിരുദ്ധമായത്.

നേരത്തെ ഡബ്ലിന്‍ വെല്‍ വുമണ്‍ സെന്‍ററിന് ഫേസ്ബുക്ക് നല്‍കിയ വിശദീകരണം വളരെയേറെ നഗ്നത കാണിക്കുന്നെന്നും അനാവശ്യ ശരീരഭാഗങ്ങള്‍ വ്യക്തമാക്കുന്നുവെന്നുമാണ്. സ്താനാര്‍ബുദം ഉണ്ടോയെന്ന് തനിയെ പരിശോധിച്ചറിയുന്നതിനുള്ള വഴികളായിരുന്നു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്.. ഓരേ മാസവും ചെയ്യേണ്ടുന്ന പരിശോധന രീതികളുടെ വിശദീകരണത്തിനൊപ്പം ഇതെങ്ങനെയന്ന് വ്യക്തമാക്കുന്ന ചിത്രവും കൊടുത്തതാണ് ഫേസ് ബുക്കിനെ ചൊടിപ്പിച്ചത്.

അഞ്ച് ഘട്ടങ്ങളാണ് പരിശോധനയ്ക്കായുള്ളത്. സ്തനാര്‍ബുദത്തിനെതിരെ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്ന സെന്‍റര്‍ പോസ്റ്റ് തയ്യാറാക്കിയതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും. സംഭവത്തിനെതിരെ കനത്ത വിമര്‍ശനമാണ് ഉയര്‍ന്നത് നേരത്തെ മുലയൂട്ടല്‍ സംബന്ധിച്ച് എഴുതിയരുന്ന ലേഖനം പരസ്യ നഗ്നതയുടെ പേരില്‍ ഫേസ്ബുക്ക് കളഞ്ഞിരുന്നത് വുമെന്‍സ് കൗണ്‍സില്‍ ചൂണ്ടികാണിക്കുന്നു.

വെല്‍ വുമണ്‍സ് സെന്‍റ്റര്‍ ഫേസ് ബുക്ക് നടപടിയെ ഭ്രാന്തന്‍ നടപടിയെന്നാണ് വിമര്‍ശിച്ചത്. വലിയ തോതില്‍ തന്നെ ലൈംഗികതാ പ്രദര്‍ശനങ്ങള്‍ തോന്നുന്ന നിരവധി പോസ്റ്റുകള്‍ഫേസ്ബുക്കിലുണ്ടെന്നിരിക്കെയാണ് ഈ നടപടിയെന്നും കുറ്റപ്പെടുത്തിയിരുന്നു.

 

എസ്

Share this news

Leave a Reply

%d bloggers like this: