കേരള വര്‍മ്മ കോളജിലെ ബീഫ്‌ഫെസ്‌റ് വിവാദം, അദ്ധ്യാപികയ്ക്കെതിരെ നടപടിയില്ല.. കോളേജില്‍ ക്ഷേത്രവുമില്ല

തൃശൂര്‍: കേരള വര്‍മ്മ കോളജിലെ ബീഫ്‌ഫെസ്‌റ് വിവാദവുമായി ബന്ധപ്പെട്ട് മലയാള വിഭാഗം അധ്യാപിക ദീപാ നിശാന്തിനെതിരെ നടപടിയില്ല. ഇന്ന് ചേര്‍ന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ യോഗത്തിലാണ് ഈ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് ദീപ നല്‍കിയ വിശദീകരണം ചര്‍ച്ച ചെയ്ത ബോര്‍ഡ് നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കുട്ടികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ അധ്യാപിക ശ്രമിച്ചിട്ടില്ലെന്നും യോഗം ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടില്‍ പറഞ്ഞു.

അതിനിടെ, കോളജില്‍ ക്ഷേത്രമില്ലെന്നും വിളക്കു കത്തിക്കുന്ന സമ്പ്രദായം മാത്രമേ ഉള്ളൂ എന്നും കോളജ് മാനേജ്‌മെന്റ് യോഗത്തില്‍ വ്യക്തമാക്കി. കോളജ് കാമ്പസില്‍ ബീഫ് കൊണ്ടു വരുന്നതില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കാന്റീനിലെ ബീഫ് നിരോധനം തുടരുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡും മാനേജ്‌മെന്റും ഈ തീരുമാനം എടുത്തതെന്ന് ദീപയ്ക്ക് അനുകൂലമായ പ്രതികരണങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടപടിയിലേക്ക് പോകാതെ വിവാദം അവസാനിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡും ലക്ഷ്യമിടുന്നത്.

Share this news

Leave a Reply

%d bloggers like this: