യൂറോപ്പിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ടോയെന്ന ആശങ്കയില്‍ ഇമിഗ്രന്റ് കൗണ്‍സില്‍

 

ഡബ്ലിന്‍: യൂറോപ്പിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ടോ എന്ന് സംശയം ബലപ്പെടുന്നു. അയര്‍ലന്‍ഡ് ഇമിഗ്രന്റ് കൗണ്‍സിലും യൂറോപ്പിലെ മറ്റ് ആറു ഓര്‍ഗനൈസേഷനുകളും സംയുക്തമായി തയാറാക്കിയ പുതിയ പ്രോജക്ടിലാണ് ഈ പ്രശ്‌നം ഉന്നയിച്ചിരിക്കുന്നത്. അയര്‍ലന്‍ഡിലും യൂറോപ്പിലാകെയും കുറച്ചുപേര്‍ മാത്രമാണ് അഭയം നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് ഇമിഗ്രന്റ് കൗണ്‍സില്‍ വ്യക്തമാക്കി. എന്നാല്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് ഈ വര്‍ഷം അഞ്ചുലക്ഷത്തിലേറെപേര്‍ യൂറോപ്പിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2014 നെ അപേക്ഷിച്ച് ഇരട്ടിയാണിത്.

മനുഷ്യക്കടത്തിനിരയായവര്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരിക്കില്ലെന്ന് ഇമിഗ്രന്റ് കൗണ്‍സിലിലെ ആന്റി ട്രാഫിക്കിംഗ് മാനേജര്‍ നുഷ യോങ്കോവ പഞ്ഞു. അതിനാല്‍ അഭയാര്‍ത്ഥികളുടെ മറവില്‍ മനുഷ്യക്കടത്ത് നടന്നിട്ടുണ്ടെങ്കില്‍ അവര്‍ നിയമപരമായ നടപടിക്‌രമങ്ങളില്‍ ഉള്‍പ്പെട്ടെന്നുവരില്ല. മനുഷ്യക്കടത്തിനിരയായ കുറച്ചുപേര്‍ അഭയം ചോദിച്ച്് അപേക്ഷ നല്‍കാറുണ്ടെന്നും അവര്‍ക്ക് അഭയാര്‍ത്ഥി പരിഗണന നല്‍കാറുണ്ടെന്നും തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ഇത്തരക്കാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം പറയുന്നു. മനുഷ്യക്കടത്തിനിരയായവര്‍ ചിലപ്പോള്‍ ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ ബലാത്കാരമായോ ആകും പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണമെന്നില്ലെന്നും യോങ്കോവ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: