ബജറ്റ് 2016: ആരോഗ്യമേഖലയ്ക്കും വിഭ്യാഭ്യാസമേഖലയ്ക്കും അധികഫണ്ട്

 

ഡബ്ലിന്‍: ബജറ്റ് 2016 ന്റെ അവസാനമിനുക്കുപണികള്‍ പുരോഗമിക്കുന്നു. ബജറ്റില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ജനപ്രിയ പദ്ധതികളെപ്പറ്റി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് വെട്ടിക്കുറയ്ക്കുന്ന പദ്ധതിയായിരിക്കും ചൊവ്വാഴ്ചയിലെ ബജറ്റ് പ്രഖ്യാപനത്തില്‍ പ്രധാനമെന്നാണ് സൂചനകള്‍.

ആരോഗ്യമന്ത്രാലയത്തിന് 600 മില്യണ്‍ യൂറോയും സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് 400 മില്യണ്‍ യൂറോയും ഗതാഗതവകുപ്പിന് 100 മില്യണ്‍ യൂറോയും വിദ്യാഭ്യാസ വകുപ്പിന് 50 മില്യണ്‍ യൂറോയും അധികമായി ലഭിക്കുമെന്നാണ് ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്ക് ക്രിസ്മസ് ബോണസ് നല്‍കുമെന്നും സൂചനയുണ്ട്. പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭരണകക്ഷി ജനപ്രിയ ബജറ്റിനായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ചെവ്വാഴ്ചയിലെ ബജറ്റ് പ്രാഖ്യാപനത്തെ എല്ലാവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: