20,000 പഴക്കമുള്ള ബുദ്ധ വിഗ്രഹം ഇന്ത്യയിലേക്ക് തിരിച്ചു നല്‍കുമെന്ന് ഓസ്‌ട്രേലിയ

 

കാന്‍ബറ: ദുര്‍ഗയുടെ പുരാതന വിഗ്രഹം ജര്‍മനി തിരിച്ചു നല്‍കാന്‍ ധാരണയായതിന് പിന്നാലെ 20.000 പഴക്കമുള്ള ബുദ്ധ വിഗ്രഹം ഇന്ത്യയിലേക്ക് തിരിച്ചു നല്‍കാന്‍ ഓസ്‌ട്രേലിയയും ധാരണയായി. ഓസ്‌ട്രേലിയയിലെ നാഷണല്‍ കാന്‍ബറ ആര്‍ട്ട് ഗ്യാലറിയിലുള്ള ബുദ്ധ വിഗ്രഹത്തിന്റെ യഥാര്‍ഥ വേരുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത് ഉത്തര്‍പ്രദേശിലെ മധുരയിലാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഗ്രഹം തിരിച്ചു ഇന്ത്യയിലേക്കു തന്നെ തിരിച്ചു നല്‍കാന്‍ ഓസ്‌ട്രേലിയന്‍ യൂണിയന്‍ മന്ത്രാലയം കഴിഞ്ഞാഴ്ചയാണ് തീരുമാനിച്ചത്.

ഒന്നാം നൂറ്റാണ്ടിലെ ഈ വിഗ്രഹം പരിശോധിക്കാന്‍ ഒദ്യോഗിക സംഘത്തെ അയക്കണമെന്ന് സംസ്‌കാരിക മന്ത്രാലയത്തോട് എ എസ് ഐ അഭ്യര്‍ത്ഥിച്ചു. ആര്‍ട്ട് ഗ്യാലറിയിലേക്ക് ശില്പം തിരിച്ചു നല്‍കാന്‍ ധാരണയായിട്ടുണ്ട്. ശില്പം കാണാതാവുന്ന കേസൊന്നും ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയില്‍ വിഗ്രഹം മോഷ്ടിച്ച പുറം രാജ്യത്തേക്ക് കടത്തുന്ന സുഭാഷ് കപൂറിനെ മാത്രമേ സംശയമുള്ളുവെന്നും അവര്‍ പറഞ്ഞു. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ മധുര പ്രധാന ബുദ്ധ കേന്ദ്രമായി മാറിയതാണ്. ഉത്തര്‍ പ്രദേശിലെ മ്യൂസിയത്തില്‍ ബുദ്ധ പ്രതിമയ്ക്ക് സമാനമായ മറ്റൊരു പ്രതിമ ഉണ്ട്. ഇതിന് മധുരയിലെ വിഗ്രഹവുമായി ബന്ധമുണ്ട് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: