ഇന്ത്യന്‍ വീട്ടുവേലക്കാരിയുടെ കൈവെട്ടിയ കേസില്‍ തുടര്‍നടപടി മെഡിക്കല്‍ റിപ്പോര്‍ട്ടിനുശേഷം

 

ജിദ്ദ: റിയാദില്‍ ഇന്ത്യന്‍ വീട്ടുവേലക്കാരിയുടെ കൈവെട്ടിയ സംഭവത്തില്‍ തുടര്‍നടപടി മെഡിക്കല്‍ റിപ്പോര്‍ട്ടിനുശേഷമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. കൈനഷ്ടപ്പെട്ട തമിഴ്‌നാട് സ്വദേശി കസ്തൂരി മുനിരത്‌നത്തിന്റെ ശാരീരികാവസ്ഥ ശസ്ത്രക്രിയകള്‍ക്കുശേഷം മെച്ചപ്പെട്ടതായി ഇന്ത്യന്‍ എംബസിയിലെ സാമൂഹികക്ഷേമ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നൗട്യാല്‍ പറഞ്ഞു.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് കസ്തൂരി മുനിരത്‌നത്തിന് കൈ നഷ്ടമായതെന്ന സ്‌പോണ്‍സറുടെ വിശദീകരണത്തില്‍ പുതുതായൊന്നുമില്ലെന്നും അനില്‍ നൗട്യാല്‍ പറഞ്ഞു. ഈമാസം ഏഴിന് സൗദിപോലീസിന് എംബസി നല്‍കിയ പരാതിയില്‍ത്തന്നെ സ്‌പോണ്‍സറുടെ ഈ വാദം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കസ്തൂരി മുനിരത്‌നത്തെ വലതുകൈ വെട്ടിമാറ്റിയനിലയില്‍ റിയാദ് കിങ്ഡം ആസ്?പത്രിയില്‍ പ്രവേശിപ്പിച്ചത്. ജോലിചെയ്യുന്ന വീട്ടിലെ പീഡനം സഹിക്കാതെ പൂട്ടിയിട്ട മുറിയില്‍നിന്ന് ചാടിരക്ഷപ്പെടാന്‍ ശ്രമിക്കവേ പിന്നില്‍നിന്ന് ഓടിവന്ന ആരോ കൈയ്ക്ക് വെട്ടുകയായിരുന്നെന്നാണ് കസ്തൂരി പോലീസിന് മൊഴി നല്‍കിയത്.
-എജെ-

Share this news

Leave a Reply

%d bloggers like this: