വാടകനിരക്ക് ഉയരുന്നു, കാരണം വീടുവാങ്ങാനുള്ള സാഹചര്യം പരിമിതമാണ്

 

ഡബ്ലിന്‍: ഡബ്ലിനിലെ ഭവനവില കുറയുന്നു. പുതിയ മോര്‍ട്ട്‌ഗേജ് ഡെപ്പോസിറ്റ് നയങ്ങളാണ് ഡബ്ലിനിലെ ഭവനവില കുറയുന്നതിന് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്‌റ്റേറ്റ് അലയന്‍സ്(REA) നടത്തിയ പഠനത്തില്‍ ഡബ്ലിനിലെ ത്രീ-ബെഡ്‌റൂം സെമി-ഡീഅറ്റാച്ച്ഡ് വീടുകളുടെ വിലയില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ 5000 യൂറോയുടെ കുറവാണുണ്ടായിരിക്കുന്നത്. അതായത് 339,500 യൂറോയില്‍ നിന്ന് 334,500 യൂറോയിലെത്തി. സൗത്ത് ഡബ്ലിനിലെ കുത്തനെ വിലയിടിഞ്ഞിട്ടുണ്ട്. 3-ബെഡ് റൂം സെമി വീടിന്റെ വില 15,000 യൂറോ വരെ കുറഞ്ഞു. എന്നാല്‍ ഡബ്ലിനില്‍ മാത്രമാണ് വിലക്കുറവ് പ്രകടമായിരിക്കുന്നത്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ഭവനവില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. അയര്‍ലന്‍ഡില്‍ 3-ബെഡ് റൂം വീടിന്റെ ശരാശരി വില ജനുവരിയില്‍ 186,968 ആയിരുന്നെങ്കില്‍ ഇപ്പോഴത് 188,102 ല്‍ എത്തിയിരിക്കുകയാണ്.

ഡബ്ലിനില്‍ ഭവനവിലകുറയുന്നതിന് സെന്‍ട്രല്‍ ബാങ്കിന്റെ മോര്‍ട്ട്‌ഗേജ് ഡെപ്പൊസിറ്റ് നയങ്ങള്‍ കാരണമായിട്ടുണ്ടെന്നാണ് എസ്റ്റേറ്റ് ഏജന്റ് ഗ്രൂപ്പ് പറയുന്നത്. വാടകനിരക്കിലെ ഏറ്റക്കുറച്ചിലുകളും ഇതിന് കാരണമായിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്ക് ജനുവരിയില്‍ അവതരിപ്പിച്ച പുതിയ നിയമമനുസരിച്ച് വീടുവാങ്ങാനാഗ്രഹിക്കുന്നവര്‍ നല്‍കേണ്ട ഡെപ്പോസിറ്റ് തുക 20 ശതമാനമാണ്. പുതിയ മോര്‍ട്ടേഗേജ് മാനദണ്ഡങ്ങളനുസരിച്ച് 25 നും 40 തിനുമിടയിലുള്ള നിരവധി ദമ്പതിമാര്‍ വീടുവാങ്ങാനുള്ള തീരുമാനം താല്‍ക്കാലികമായെങ്കിലും ഉപേക്ഷിച്ചിരിക്കുകയാണെന്നും REA വ്യക്തമാക്കി.

താലഗട്ടില്‍ വീടുകളുടെ ശരാശരി വില 220,000 യൂറോയാണ്. ഒരു കുടുംബം താലഗട്ടില്‍ 2-ബെഡ് അപാര്‍ട്ട്‌മെന്റിന് 1200 യൂറോയാണ് മാസംതോറും വാടക നല്‍കുന്നത്. വാടകനിരക്കും ചെല്‍ഡ് കെയര്‍ അടക്കമുള്ള മറ്റ് ചെലവുകളും വര്‍ധിച്ചുവരുമ്പോള്‍ സ്വന്തമായി ഒരു വീടെന്ന് സ്വപ്‌നത്തിനായി 20 ശതമാനം മോര്‍ട്ട്‌ഗേജ് ഡെപ്പോസിറ്റ് കണ്ടെത്താന്‍ എത്രപേര്‍ക്ക് സാധിക്കുമെന്നാണ് REA ഏജന്റ് മാക്ഗ്രീ ചോദിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: