ഭീകരതയ്ക്കെതിരെ സംയുക്ത നീക്കം..ഇന്ത്യ-ചൈന സംയുക്ത സൈനിക പരീശീലനം ആരംഭിച്ചു

ബെയ്ജിങ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിനായി ഇന്ത്യയും ചൈനയും വീണ്ടും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ പങ്കെടുക്കുന്ന വാര്‍ഷിക സംയുക്തപരിശീലനം യുനാന്‍ പ്രവിശ്യയിലെ കുണ്‍മിങ്ങില്‍ തിങ്കളാഴ്ച ആരംഭിച്ചു.

പത്തുദിവസത്തെ പരിശീലനത്തില്‍ ഇരുസേനകളിലെയും 144 വീതം സൈനികരാണ് പങ്കെടുക്കുന്നത്. ഒക്ടോബര്‍ 23ന് സമാപിക്കും. ഇത് അഞ്ചാംതവണയാണ് ഇന്ത്യയും ചൈനയും ഭീകരതയ്‌ക്കെതിരെ സംയുക്ത സൈനികപരിശീലനം നടത്തുന്നത്. ഇന്ത്യന്‍ സൈന്യത്തെ പ്രതിനിധീകരിക്കുന്നത് നാഗ റെജിമെന്റാണ്.

ആയുധപ്രദര്‍ശനം, ഭീകരവിരുദ്ധസൈനികാഭ്യാസം, സംയുക്തപരിശീലനം എന്നിവയ്ക് പ്രാധാന്യം നല്‍കിയാണ് പരിപാടികള്‍. ഇരുസൈന്യങ്ങളുടെയും പരസ്പര വിശ്വാസം വര്‍ധിപ്പിക്കാന്‍ പരിശീലനം സഹായമാകുമെന്ന് ചൈനയുടെ ചെങ്ടു മേഖല സൈനിക ഡെപ്യൂട്ടി കമാന്‍ഡന്റ് ഷോയു സിയായു പറഞ്ഞു.

ആദ്യ സംയുക്തപരിശീലനം 2007ല്‍ ചൈനയിലെ യുനാനിലാണ് നടന്നത്. രണ്ടാമത്തേത് 2008ല്‍ കര്‍ണാടകയിലെ ബെല്‍ഗാമിലും മൂന്നാമത്തേത് 2013ല്‍ ചൈനയിലെ സിഹ്യൂനിലും നടന്നു. കഴിഞ്ഞവര്‍ഷം നടന്നത് പുണെയിലായിരുന്നു.

 

എസ്

Share this news

Leave a Reply

%d bloggers like this: