അമിത് ഷാക്കെതിരായ സഞ്ജീവ് ഭട്ടിന്‍റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തനിക്കെതിരായ രണ്ട് കേസുകളില്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള സഞ്ജീവ് ഭട്ടിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഗുജറാത്ത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന തുഷാര്‍ മേത്തയുടെ ഈ മെയിലുകള്‍ ചോര്‍ത്തി, കീഴുദ്യോഗസ്ഥരെ നിര്‍ബന്ധിച്ച് മൊഴി മാറ്റി എന്നീ കേസിലാണ് സഞ്ജീവ് ഭട്ടിന് തിരിച്ചടിയുണ്ടായത്. ചീഫ് ജസ്‌റിസ് എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ ബെഞ്ചാണ് സഞ്ജീവ് ഭട്ടിന്റെ ഹര്‍ജി തള്ളിയത്.

 

എസ്

Share this news

Leave a Reply

%d bloggers like this: