ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍…336 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും

സാന്‍ഫ്രാന്‍സിക്‌കോ: മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. 336 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും.

ആകെ 4100 ജീവനക്കാരാണ് ട്വിറ്ററിനുള്ളത്. പിരിച്ചുവിടലിന്റെ ഭാഗമായി എട്ട് ശതമാനം പേര്‍ക്ക് ജോലി നഷ്ടപ്പെടും. ട്വിറ്റര്‍ സഹസ്ഥാപകനായ ജാക്ക് ഡോഴ്‌സിയെ സ്ഥിരം സി.ഇ.ഒ ആയി തിരിച്ചു കൊണ്ടുവന്നതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ നടപടി.

സമീപകാലത്ത് നേരിട്ട തിരിച്ചടിയില്‍ നിന്ന് ട്വിറ്ററിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ ജാക്കിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ കമ്പനി തലപ്പത്തേക്ക് തിരിച്ചു കൊണ്ടുവന്നത്.

 

എസ്

Share this news

Leave a Reply

%d bloggers like this: