മലയാളി യുവാവ് മെല്‍ബണില്‍ നിര്യാതനായി

മെല്‍ബണ്‍: മെല്‍ബണില്‍ മലയാളി യുവാവ് നിര്യാതനായി. എപ്പിംഗ് നിവാസിയായ സാം എബ്രാഹം (34) ആണ് ഇന്ന് രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായത്. ഉറക്കത്തിനിടയിലാണ് മരണം സംഭവിച്ചത്. കൊല്ലം പുനലൂര്‍ സ്വദേശിയായ സാം മെല്‍ബണ്‍ CBDയിലെ UAE എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു. എപ്പിംഗ് സെവന്‍ റോജേഴ്‌സിലെ സാമിന്റെ ബന്ധുവീട്ടില്‍ പ്രാര്‍ത്ഥന നടക്കുകയാണ്. നിരവധി മലയാളികള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേരാനായി എത്തിയിട്ടുണ്ട്.

കലാസന്ധ്യകളിലെ നിറ സാന്നിധ്യമായിരുന്ന സാം നല്ല ഒരു ഗായകന്‍ കൂടി ആയിരുന്നു. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. രണ്ടുദിവസം മുമ്പാണ് സാം നാട്ടില്‍പോയി തിരിച്ചെത്തിയത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്താണ് തീരുമാനിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: