സോഷ്യല്‍ മീഡിയകളില്‍ ഫോട്ടോ അപ് ലോഡ് ചെയ്യുന്നുണ്ടോ..കുട്ടികള്‍ സുരക്ഷാ ഭീഷണി നേരിടുന്നുവെന്ന് വിദഗദ്ധര്‍

നിഷ്കളങ്കമായി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ സൈബര്‍ ബുള്ളീയിങിന് ഇരയാകുന്നതായി വിദഗ്ദ്ധര്‍. ഒരു വര്‍ഷം മുമ്പ് അശ്ലീല ചിത്രങ്ങളായിരുന്നു ഓണ്‍ലൈനിലെ ഏറ്റവും വലിയ തലവേദനയെങ്കില്‍ ഇപ്പോള്‍ കുട്ടികളുടെ ഫോട്ടോകളും മറ്റുമാണ് പ്രശ്നമാകുന്നത്. സ്വമേധയാ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ അവരുടെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയാവുകയാണ്. ചൈല്‍ഡ് വാച്ചിന്‍റെ സ്ഥാപകനായ പാറ്റ് മക്നെമാ സ്കൂള്‍ പ്രധാന അദ്ധ്യാപകരോട് എന്താണ് കുട്ടികള്‍ ചെയ്യണ്ടതെന്നും ചെയ്ത് കൂടാത്തതെന്നും പറഞ്ഞ് നല്‍കണമെന്ന് വ്യക്തമാക്കുന്നു.

ചൈല്‍ഡ് വാച്ച് ഡിജിറ്റല്‍ വിഷയത്തില്‍ സുരക്ഷ പ്രദാനം ചെയ്യുന്ന കമ്പനിയാണ്.  വരും വരായ്കകളെ ആലോചിക്കാതെ കുട്ടികള്‍ ചെയ്യുന്ന നിഷ്കളങ്ക പ്രവര്‍ത്തികള്‍ ഏത് രീതിയില്‍ പ്രശ്നമാകാമെന്നത് കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. 2007 മുതല്‍ കമ്പനി സ്കൂളുകളുമായി ഇത്തരം വിഷയങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സാങ്കേതിക വിദ്യ മാറുന്നതിന് അനുസരിച്ച് സുരക്ഷാ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും.  പകുതി വസ്ത്രം മാത്രം ധരിച്ചും മറ്റും സോഷ്യല്‍ മീഡിയയില്‍ സാധാരണായി ചിത്രങ്ങള്‍ കാണാറുണ്ട്.  ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരെ അവരുടെ സുഹൃത്തുക്കള്‍ ആക്കുന്നതിലൂടെ  കബളിപ്പിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഫോട്ടോ ഉപയോഗിക്കും. അതല്ലെങ്കില്‍ സ്നാപ് ചാറ്റ് പോലുള്ള ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോട്ടോകളെടുക്കുന്നു. സ്നാപ് ചാറ്റ് കൗമാരക്കാരായ  പെണ്‍കുട്ടികള്‍ക്ക് പ്രചാരത്തിലുള്ളതാണ്. സ്നാപ് ചാറ്റ് വഴി ഇമേജ് പോസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ഏതാനും സെക്കന്‍ഡ് കഴിഞ്ഞാല്‍ ഇവരുടെ ചിത്രങ്ങള്‍ എടുത്ത് കൊണ്ടിരിക്കു്നന വെബ്സൈറ്റുകള്‍ ഉണ്ട്.

കുട്ടികളുടെ വിവരങ്ങള്‍ കൈമാറി പണമുണ്ടാക്കുന്ന സൈറ്റുകളും ഉണ്ട്. ഫോട്ടോകള്‍ ഗ്യാലറികളാക്കിയും മറ്റും ഉപയോഗിക്കുന്നു. സെപ്തംബര്‍ 29ന്  ഫോട്ടോ അപ് ലോഡ് ചെയ്ത ഒരു കുട്ടിക്ക് 17 ഗാലറികളാണ് ചുരുങ്ങിയ സമയം കൊണ്ട് ഉള്ളത്. 1200 ചിത്രങ്ങളാണ്  സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്നത്. ഇവയൊക്കെ ഉപയോഗിക്കപ്പെടാവുന്നതാണ്. സൈബര്‍ ബുള്ളീയിങ് പോലുള്ള പ്രശ്നങ്ങളില്‍ ഫോട്ടോകളുടെ ദുരപയോഗം പ്രധാനകരാണമാണ്. സൈബര്‍ ബുള്ളീയിങ് അനുഭവിക്കാത്ത കുട്ടിയുള്ള ഒരു സ്കൂളും നിലവില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മിക്ക  സ്കൂളുകളിലും ഡിജിറ്റല്‍മേഖലയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് സൗകര്യങ്ങളില്ല. പ്രശ്നങ്ങളുണ്ടായാല്‍ അത് സ്കൂളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഗാര്‍ഡയുടെ സഹായം തേടണമെന്നും ചൂണ്ടികാണിക്കുന്നു. പോസ്റ്റ് ചെയ്യുന്ന  ഫോട്ടോകള്‍ ഉപയോഗിച്ച് ഓരോരുത്തരുടെ താത്പര്യങ്ങള്‍ നിര്‍ണയിച്ച് കൊണ്ട് റിക്രൂട്ട്മെന്‍റ് കണ്‍സള്‍ട്ടന്‍റുകള്‍ കമ്പനികളെയും സഹായിക്കാറുണ്ട്.

 

എസ്

Share this news

Leave a Reply

%d bloggers like this: