മാതാപിതാക്കള്‍ കുട്ടികളെ തല്ലുന്നത് തടയാന്‍ നിയമവുമായി ജയിംസ് റെയ്‌ലി

ഡബ്ലിന്‍: കുട്ടികളെ തല്ലുന്നത് തടയാനുള്ള നടപടികളുമായി ശിശുക്ഷേമ മന്ത്രി ജയിംസ് റെയ്‌ലി. മാതാപിതാക്കള്‍ കുട്ടികളെ ശിക്ഷിക്കുന്നത് തടായനുള്ള പ്രമേയം കാബിനറ്റില്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണ് സൂചന. മതിയായ കാരണങ്ങളുണ്ടെങ്കില്‍ മിതമായ ശിക്ഷണം( ‘reasonable chastisement’) നല്‍കാം എന്ന നിയമം നീക്കം ചെയ്യണമെന്നാണ് മന്ത്രി പ്രമേയത്തില്‍ ആവശ്യപ്പെടുന്നുതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാതാപിതാക്കള്‍ക്കും കുട്ടികളെ പരിചരിക്കുന്നവര്‍ക്കും നിയമത്തിലെ ഈ ആനുകൂല്യം ലഭ്യമായിരുന്നു. എന്നാല്‍ ഇനി മുതല്‍ മാതാപിതാക്കളും ചൈല്‍ഡ് കെയറര്‍മാരും കുട്ടികളെ തല്ലിയാല്‍ കുടുങ്ങും. ഇത് സംബന്ധിച്ച പ്രമേയം ഈ ആഴ്ച തന്നെ കാബിനറ്റില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അയര്‍ലന്‍ഡില്‍ കുട്ടികളെ തല്ലുന്നതിന് വിലക്കില്ല. അതിനാല്‍ അയര്‍ലന്‍ഡില്‍ കുട്ടികളുടെ അവകാശം ലംഘിക്കപ്പെടുന്നുണ്ടെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അയര്‍ലന്‍ഡൊഴികെ മിക്ക യൂറോപ്യന്‍ രാജ്യങ്ങിളിലും കുട്ടികളെ തല്ലുന്നതിന് വിലക്കുണ്ട്. കുട്ടികളെ തല്ലുന്നത് തടയാനായി പുതിയ നിയമം ഉടനില്ലെങ്കിലും, നിലവിലെ നിയമത്തിലെ മിതമായ ശിക്ഷണം( ‘reasonable chastisement’) എന്ന പഴുത് നീക്കം ചെയ്യാനാണമെന്നാണ് ജയിംസ് റെയ്‌ലി തയാറെടുക്കുന്നത്. മക്കളെ തല്ലാനൊരുമ്പോള്‍ ഇനി സൂക്ഷിക്കേണ്ടിവരുമെന്നര്‍ത്ഥം.

-എജെ-

Share this news

Leave a Reply

%d bloggers like this: