കൊച്ചി: കേരളത്തില്‍ ഓരോ തവണ വരുമ്പോഴും അതിമനോഹരമായ സ്മരണകളാണ് തനിക്കു ലഭിക്കുന്നതെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍. ഡല്‍ഹി-കേരള മത്സര ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ എസ്കോര്‍ട്ടുകളായ പതിനൊന്ന് കുട്ടികള്‍ക്ക് സച്ചിന് തെണ്ടുല്‍ക്കറുമായി ഓക്സിജന്‍ വാലറ്റ് ഒരുക്കിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം മനസു തുറന്നത്.
മുംബൈയിലെത്തി കേരളത്തിലെ അനുഭവങ്ങള്‍ ഞാന്‍ ഓര്‍മിക്കാറുണ്ട്. ഒരു ബോള്‍ ബോയ് ആയാണു തന്റേയും തുടക്കം. കഴിഞ്ഞ ലോകകപ്പില്‍ താന്‍ അംബാസിഡറുമായി. സ്വപനം കാണാനും അതു യാഥാര്‍ഥ്യമാക്കാനും കഴിഞ്ഞാല്‍ നമുക്ക് വിജയത്തിലെത്താം. നമുക്കു മുന്നില്‍ എപ്പോഴും ഒരു സ്വപ്നമുണ്ടായിരിക്കണം. അതു യഥാര്‍ഥ്യമാക്കാന്‍ യത്നിക്കുകയും വേണമെന്നും സച്ചിന് വ്യക്തമാക്കി.
-എജെ-