മലയാളം ഒരുക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിംഗും 23ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഡബ്ലിന്‍ : അയര്‍ലണ്ടിലെ സാംസ്‌കാരിക സംഘടനയായ മലയാളം തുടര്‍ച്ചയായി ഏഴാമത് തവണ ഒരുക്കുന്ന വിദ്യാരംഭം ഒക്ടോബര്‍ 23 വെള്ളിയാഴ്ച നാലു മണിക്ക്. മുന്‍പ് നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്ഥമായി ലൂക്കനിലെ ബാലിയോവന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് (കേരള ഹൗസ്) വിദ്യാരംഭവും മെറിറ്റ് ഈവനിംഗും സംഘടിപ്പിക്കുന്നത്. ജ്ഞാനപീഠം ജേതാവും പ്രശസ്ത കഥാകാരനുമായ പദ്മഭുഷന്‍ എം.ടി വാസുദേവന്‍ നായര്‍, പ്രശസ്ത കവി പ്രൊഫ.മധുസൂദനന്‍നായര്‍, പ്രശസ്ത കവി ഒ.ന്‍.വി കുറുപ്പിന്റെ മകള്‍ ഡോ.മായാദേവി കുറുപ്പ്, പ്രശസ്ത കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡോ.രവീന്ദ്രനാഥന്‍ തമ്പി തുടങ്ങി കേരളത്തിലെ പ്രശസ്തരായ ഒട്ടേറെ വ്യക്തികള്‍ മുന്‍ വര്‍ഷങ്ങളില്‍ അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കാനായി എത്തിയിട്ടുണ്ട്.

ഇത്തവണ വിജയദശമിനാളില്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്നത് യുകെയിലെ കോളേജ് അദ്ധ്യാപികയും, അറിയപ്പെടുന്ന എഴുത്തുകാരിയുമായ ശ്രീമതി ജയശ്രീ ശ്യാംലാലാണ്. യുകെയിലെ സ്ഥിരതാമസക്കാരിയായ ജയശ്രീ ശ്യാംലാല്‍ മലയാള നാടകാചാര്യനായ ഒ.മാധവന്റെ മകളും, സിനിമതാരം മുകേഷിന്റെ സഹോദരിയുമാണ്. വിദ്യാരംഭത്തെ തുടര്‍ന്ന് മെരിറ്റ് ഈവനിംഗ് ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്. ഈ വര്‍ഷം ജൂനിയര്‍ സെര്‍ട്ട്, ലിവിംഗ് സെര്‍ട്ട് പരീക്ഷകളില്‍ അയര്‍ലണ്ടില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ മലയാളി കുട്ടികളെ അനുമോദിക്കുന്നു. ഓരോ വിഭാഗത്തില്‍ നിന്നും അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച അഞ്ചു കുട്ടികള്‍ക്ക് പ്രസ്തുത ചടങ്ങില്‍ വച്ച് മലയാളം രൂപകല്‍പ്പന ചെയ്ത മെമന്റൊ നല്‍കുന്നതാണ്.

ഈ വര്‍ഷം ട്രിനിറ്റി കോളേജില്‍നിന്നും ഡോക്ടറേറ്റ് നേടിയ രേഷ്മ ബാലചന്ദ്രന്‍, യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിനില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഷേര്‍ലി ജോര്‍ജ് എന്നിവരെ മലയാളം പ്രസ്തുത ചടങ്ങില്‍വെച്ച് ആദരിക്കുന്നു.

വിദ്യാരംഭം ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ജോബി സ്‌കറിയ 085 7184293
ബിപിന്‍ ചന്ദ് 089 4492321
വി.ഡി രാജന്‍ 087 0573885
അജിത്ത് കേശവന്‍ 087 656 5449

Share this news

Leave a Reply

%d bloggers like this: