ഫിലപ്പീന്‍സില്‍ റസ്റ്ററന്റില്‍ വെടിവയ്പ്; രണ്ട് ചൈനീസ് നയതന്ത്രപ്രതിനിധികള്‍ കൊല്ലപ്പെട്ടു

 

സെബു: ഫിലിപ്പീന്‍സില്‍ സ്ത്രീയുടെ വെടിയേറ്റ് രണ്ട് ചൈനീസ് നയതന്ത്രപ്രതിനിധികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മറ്റൊരു നയതന്ത്രപ്രതിനിധിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യഫിലിപ്പീന്‍സിലെ നഗരമായ സെബുവിലെ ഒരു റസ്റ്ററന്റിലായിരുന്നു സംഭവം. സെബുവില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് ഇരയായത്. ഡപ്യൂട്ടി കോണ്‍സലും ധനകാര്യ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. കോണ്‍സല്‍ ജനറലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ സെബുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ചൈനക്കാരായ സ്ത്രീയെയും പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണ്. റസ്റ്ററന്റിലെ സ്വകാര്യമുറിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. വെടിവയ്പിന് കാരണമെന്താണെന്ന് അറിവായിട്ടില്ല.
-എജെ-

Share this news

Leave a Reply

%d bloggers like this: