നവജാത ശിശുക്കളുടെ പരിചരണത്തിലും പ്രസവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും മറ്റേണിറ്റി യൂണിറ്റുകള്‍ തമ്മില്‍ വൈരുദ്ധ്യം

 

ഡബ്ലിന്‍: ക്ലിനിക്കല്‍ കേസുകളുടെയും ക്ലെയിമുകളുടെയും എണ്ണത്തില്‍ മറ്റേണിറ്റി യൂണിറ്റുകള്‍ക്കിടയില്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവുമുയര്‍ന്ന കേസ് റേറ്റ് ഉള്ള ആശുപത്രികളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന യൂണിറ്റുകള്‍ നടത്തുന്നതെന്ന് സ്‌റ്റേറ്റ് ക്ലെയിംസ് ഏജന്‍സി വ്യക്തമാക്കുന്നു. കുറഞ്ഞ ക്ലെയിം റേറ്റുള്ള യൂണിറ്റുകളും കൂടിയ ക്ലെയിം റേറ്റുള്ള ആശുപത്രികളും തമ്മില്‍ പത്തുമടങ്ങ് വ്യത്യാസമാണുള്ളത്. വിവരങ്ങള്‍ താരതമ്യം ചെയ്യാന്‍ സാധ്യതയുള്ളതു കൊണ്ട് യൂണിറ്റുകള്‍ ഏജന്‍സി വെളിപ്പെടുത്തിയില്ല. നവജാത ശിശുക്കളെ സംബന്ധിച്ചും ഹെമറേജ് അടക്കമുള്ള രോഗാവസ്ഥ സംബന്ധിച്ചും പല ആശുപത്രികളും വ്യത്യസ്തമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാന മറ്റേണിറ്റി യൂണിറ്റുകളായ ഡബ്ലിന്‍ മറ്റേണിറ്റി ആശുപത്രികള്‍, കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി എന്നിവിടങ്ങളിലും ഈ വ്യത്യാസം കാണാം. വലിയ മറ്റേണിറ്റി യൂണിറ്റുകള്‍ ഉയര്‍ന്ന കേസ് നിരക്കുകല്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചെറിയ യൂണിറ്റുകള്‍ ഉയര്‍ന്ന ക്ലെയിം നിരക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2010 നും 2014 നും ഇടയില്‍ മറ്റേണിറ്റി സര്‍വീസുകള്‍ സംബന്ധിച്ച ക്ലെയിമുകള്‍ക്കായുള്ള നിയമ ചെലവ് ഇരട്ടിയായിട്ടുണ്ട്. 80 ശതമാനമാണ് ആകെയുള്ള വര്‍ധന. പ്രസവ സംബന്ധമായ ചികിത്സകളിലെ എണ്ണത്തിലും വലിയ വ്യത്യാസം കാണാം. ഏറ്റവും വലിയ മറ്റേണിറ്റി യൂണിറ്റുകളില്‍ മൂന്നില്‍ നിന്ന് 453 വരെയാണ് വര്‍ധന. പ്രസവ ശുശ്രൂഷയുമായി ബന്ധപ്പെട്ട ക്ലെയിമുകളും നിയമവും വര്‍ധിക്കുകയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: