നിരത്തുകളില്‍ പ്രേതമിറങ്ങുന്നൂ….

ഒക്ടോബറിന്‍റെ അവസാനത്തിലെ കാഴ്ച്ച എന്തായിരിക്കുമെന്ന് ചോദിച്ചാല്‍ ഹാലോവീന്‍ ആയിരിക്കും. അതാകട്ടെ ഉല്ലാസത്തോടെയുള്ള സമയവുമാണ് കുട്ടികള്‍ക്ക് പ്രത്യേകിച്ചും നേരമ്പോക്കാണ്. കുഞ്ഞ് ചെകുത്താന്‍ മാരുടെ ബഹളവും അലര്‍ച്ചയും മെഴുക് രൂപങ്ങളും പ്രേതരൂപങ്ങളും പേടിപ്പിക്കുന്ന പിശാച് ട്രെയിനുമൊക്കെയായിട്ടാണ് ഇക്കുറി ഹാലോവീന്‌ വരവ്. കുട്ടികള്‍ക്ക് ഒട്ടും മോശമാവില്ല വെള്ളിയാഴ്ച്ചയെന്ന് ചുരുക്കം. ഏതാനും ചില പരിപാടികള്‍ നോക്കാവുന്നതാണ്.

ഡബ്ലിനില്‍ മരണത്തിന്‍റെ തോഴനായ ഡ്രാക്കളുയാണ് നേരമ്പോക്കനുള്ളത്. ബ്രോം സ്റ്റോക്കര്‍ ഫെസ്റ്റീവല്‍ ഒക്ടോബര്‍ 23-26 വരെ ഡബ്ലിനില്‍ നടക്കുന്നുണ്ട്. നാഷണല്‍ ഗാലറിയില്‍ ഡെയ്ഞ്ചര്‍ ഈസ് എവരിവേര്‍ എന്ന സെഷനില്‍ ഹാസ്യതാരവും എഴുത്താകരനുമായ ഡേവിഡ് ഒ ഡോഹര്‍ട്ടി, ചിത്രകാരന്‍ ക്രിസ് ജ‍ഡ്ജ് കുട്ടികള്‍ക്ക് പേടിപ്പെടുത്തുന്ന രൂപങ്ങളെ ഉണ്ടാക്കാനായി ക്ലാസ് നല്‍കും. രക്ത രക്ഷസിനെയോ, തലയില്ലാത്ത മമ്മിയെയോ, വമ്പന്‍ എട്ടുകാലിയോയോ മാര്‍ഷല്‍ ലൈബ്രറിയില്‍ കണ്ടെന്നിരിക്കും.

മയോയില്‍ കുടുംബവുമായെത്തി ആസ്വധിക്കാവുന്നതാണ് പരിപാടികള്‍. വെസ്റ്റ് പോര്‍ട്ട് ഹൗസില്‍ 24-31വരെ ഹാലോവീന്‍ ഫെസ്റ്റ് നടക്കുകയാണ്. പൈറേറ്റ് അഡ്വെഞ്ചര്‍ പാര്‍ക്കാണ് രസകരമായ അനുഭവം നല്‍കുക. മെഴുക് കൊണ്ടുള്ള കലാവിരുതകളും കാണാനാകും. ജലയാത്രയും മറ്റുമായി ഉല്ലാസത്തിന് വകുപ്പുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികല്‍ക്കും ശരിക്കും ആഘോഷമാക്കാമെന്നാണ് പറഞ്ഞ് വരുന്നത്. പ്രത്യേക വസ്ത്രങ്ങളും മറ്റുമായി തനി പ്രതം തന്നെ ആകാം. വെസ്റ്റ് പോര്‍ട്ട് ഹൗസ് വലകൊണ്ട് അലങ്കരിച്ചിരിക്കും. ദുര്‍മന്ത്ര വാദവും മന്ത്രിവാദിനകളും ഒക്കെയായി ഹാരിപോട്ടര്‍ നോവലിനെ തന്നെ വെല്ലുവിളിക്കുന്ന വിധം മാന്ത്രി ലോകം സൃഷ്ടിക്കാനാണ് ഒരുക്കം.

ഡബ്ലിന്‍ മൃഗശാലിയല്‍ സ്പൂക്ടാകുലര്‍ ബൂ 31നാണ് വിവദ കലാ രൂപങ്ങളും കൈവേലകളും പേടിപ്പെടുത്തുന്ന വിധം മുഖത്ത് ചായം തേച്ച രൂപങ്ങളും കാണാനാകും. ഇവയെല്ലാം 28 ,29തീയതികളിലുണ്ടാകും. ഗ്രേറ്റ് ലോണില്‍ പ്രച്ഛന്ന വേഷങ്ങളുടെ പരേഡും നടക്കും. ഹാലോവീന്‍ വര്‍ക്കഷോഫ്പ് കഴിയുമ്പോഴേയ്ക്കും ഇതുമായി ബന്ധപ്പെട്ട് രസകരമായ അനുഭവവും മന്ത്ര വാദികളുടെ പറക്കും വടി ഉണ്ടാക്കാനും കുട്ടികള്‍ പഠിച്ചിരിക്കും.  ടുളോവിന് സമീപം ഗോസ്റ്റ് ട്രെയിനാണ് ഒരുക്കിയിരിക്കുന്നത്. റാത്ത് ഹാലോസ്ക്രീം ട്രെയിനില്‍ പ്രേത വനത്തിലൂടെ ഒരു യാത്ര. യാത്രക്കിടെ സാഹസികനായ കുട്ടികള്‍ക്ക് മന്ത്രവാദികളെയും മറ്റ് അപ്രതീക്ഷിത അനുഭവങ്ങളും നേരിടേണ്ടി വരും. നല്ലവരായ കുറച്ച് മന്ത്രിവാദികളുടെ സഹായത്തോടെ കുട്ടികള്‍ക്ക് സ്വന്തമായി മത്തങ്ങാ രൂപങ്ങളുണ്ടാക്കുകയും വീട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്യാം ഇത്. 23മുതല്‍ 31 വരെയാണ് പരിപാടികളിവിടെ.

കോര്‍ക്കില്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ട് വരെ മിഡില്‍ടണില്‍ മേഖലയില്‍ പരിപാടകളുണ്ടാകും. ഒക്ടോബര്‍ 24 മുതലാണ് വാട്ടര്‍ ഫോര്‍ഡില്‍ പരിപാടികളുളളത്. വാട്ടര്‍ഫോര്‍ഡ്, സ്യുര്‍ വാലി റെയില്‍വേയുടെ സ്പൂക്കി എക്സ്പ്രസ് ആണ് സവിശേഷത. 30മിനിട്ട യാത്ര രസകരമായ അനുഭവം ആകും. ഗാല്‍വേയില്‍ സിറ്റിയിലെ ഗാറ്റിന്‍ ക്വാര്‍ട്ടറില്‍ അബൂ ഹാലോവീന്‍ ഫെസ്റ്റീവല്‍ നടക്കും. 24, 25 & 31 തീയതികളിലാണിത്. ‌

വെസ്റ്റമീത്തില്‍ മുള്ളിഗറിലെ ബെല്‍വെദെര്‍ ഹൗസാണ് പ്രേതങ്ങളുമായി വരവേല്‍ക്കാനൊരുങ്ങുന്നത്.ഹാലോവീന്‍ ട്രഷര്‍ ഹണ്ടാണ് ഒരുക്കുന്നത് 24-26വരെയാണ് പരിപാടി. സ്കെയര്‍ക്രോ ഗാര്‍ഡന്‍, ടെറിഫയിങ് ട്രീ ഹൗസ് എന്നിവിടങ്ങളിലൂടെ അലഞ്ഞ് തിരിയാം കുട്ടികള്‍ക്ക്.

പുതിയ കളികളും വേഷങ്ങളും അവതരിപ്പിക്കപ്പെടുകുയം ചെയ്യും. റോസ്കോമണിലെ ലോഫ് കീ ഫോറസ്റ്റ് പാര്‍ക്കില്‍ ലോഫ് സ്പൂക്കി ഹാലോവീന്‍  പരിപാടി നടക്കും. ഒക്ടോബര്‍ 25 മുതല്‍ 31 വരെയാണിത്. ദുര്‍മന്ത്രാവികളെയും രാക്ഷസന്‍മാരുടെയും ട്രഷര്‍ ഹണ്ട് തന്നെയാണ് ഇവിടെയും. മത്തങ്ങള രൂപമുണ്ടാക്കലും പ്രേത കഥ പറച്ചിലുകളും കൂടിയുണ്ട്

കില്‍ഡയറില്‍ റാത്ത്ഗണില്‍ ഡിസ്കവറി പാര്‍ക്കും, ലലിമോര്‍ ഹെറിറ്റേജും ആണ്  പരിപാടികള്‍ക്ക് വേദിയാകുന്നത്. വെസ്റ്റ് മീതിതില്‍ ഹാലോവീന്‍ ട്രഷയര്‍ ഹണ്ട് പ്രകാരം കുട്ടികള്‍ക്ക് എല്ലാ തരത്തിലുള്ള ഭയാനക രൂപങ്ങലെയും കാണാനാകും. ടെറര്‍ ട്രെയിന്‍ട്രപ്പും, ഫങ്കി ഫോറസ്റ്റും മറ്റുമായി മികച്ച് അനുഭവം നല്‍നാണ് ശ്രമം.

Share this news

Leave a Reply

%d bloggers like this: