മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 28 ന്

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്‌റ് (ഡബിള്‍സ്) നവംബര്‍ 28 നു ബാല്‍ഡോയിലെ ബാഡ്മിന്റണ്‍ സെന്ററില്‍ നടക്കും. അയര്‍ലന്‍ഡിലെ പ്രമുഖരായ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

താഴെ പറയുന്നത് പ്രകാരമാണ് മത്സരങ്ങളുടെ ക്രമീകരണം.

കാറ്റഗറി –1 ഐറിഷ് ലീഗ് ഡിവിഷന്‍സ് 1–3 (പുരുഷന്മാര്‍)

കാറ്റഗറി–2 ഐറിഷ് ലീഗ് ഡിവിഷന്‍സ് 4–6(പുരുഷന്മാര്‍)

കാറ്റഗറി–3 ഐറിഷ് ലീഗ് ഡിവിഷന്‍സ് 7–10 (പുരുഷന്മാര്‍)

കാറ്റഗറി–4 ഐറിഷ് ലീഗ് ഡിവിഷന്‍സ് 1–3 (മിക്‌സഡ്)

കാറ്റഗറി–5 ഐറിഷ് ലിഗ് ഡിവിഷന്‍സ് 4–6 (മിക്‌സഡ്)

കാറ്റഗറി– 6 ഐറിഷ് ലീഗ് ഡിവിഷന്‍സ് 7–10 (മിക്‌സഡ്)

കാറ്റഗറി–7 ലീഷര്‍ പ്ലേയേഴ്‌സ് (പുരുഷന്മാര്‍)

പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ നവംബര്‍ 15നു മുമ്പായി ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങള്‍ക്ക്: 087 777 8744, 087 951 1344, 087 963 1102.

 

മജു പേയ്ക്കല്‍

Share this news

Leave a Reply

%d bloggers like this: