ദളിത് ബാലന്റെ ദുരൂഹ മരണം; പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു

 

ന്യൂഡല്‍ഹി: പോലീസ് കസ്റ്റഡിയില്‍ കെല്ലപ്പെട്ട ദളിത് ബാലന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹരിയാന സര്‍ക്കാര്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ കുട്ടികളെ ചുട്ടുകൊന്നതിനും പിന്നാലെയാണ് പ്രാവ് മോഷണം ആരോപിച്ചു പതിനാലുകാരനായ ഗോവിന്ദിനെ പോലീസ് പിടിച്ചു കൊണ്ടു പോകുകയും പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്. ഗോവിന്ദിന്റെ മരണത്തില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഗോവിന്ദിന്റെ മരണം ആത്മഹത്യയാണെന്നാണ് നേരത്തേ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നല്‍കിയ വിശദീകരണം. മുഖ്യമന്ത്രിയുടെ നടപടിയെ ചോദ്യം ചെയ്ത് ഗോവിന്ദിന്റെ കുടുംബാംഗങ്ങള്‍ രംഗത്തുവന്നു. ഇതേതുടര്‍ന്നാണ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തയാറായത്. ഗോവിന്ദിനെ ചോദ്യം ചെയ്ത രണ്ടു എഎസ്‌ഐ മാരെ ദളിത് പീഡനത്തിന് കേസെടുത്ത് സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്.

ഗോവിന്ദന്റെ ദുരൂഹ മരണത്തിന് പിന്നാലെ യമുന നഗറില്‍ ദളിത് വിഭാഗത്തില്‍ പെട്ട രജത് എന്ന 21കാരനെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയിരുന്നു. ഹരിയാനയില്‍ ദളിതര്‍ക്കെതിരെ ആവര്‍ത്തിക്കുന്ന അക്രമണം ദേശീയ ചര്‍ച്ചയാവുകയും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായേക്കുമെന്ന നിലയും വന്നതോടെ സര്‍ക്കാര്‍ അന്വേഷണവുമായി രംഗത്തു വരികയായിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: